നാട്ടുവാര്‍ത്തകള്‍
വനിതാ കാന്റീന് പ്രവര്‍ത്തനം ആരംഭിച്ചു
കുമളി കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം വനിതാ കാന്റീന് പ്രവര്‍ത്തനം ആരംഭിച്ചു. കാന്റീന് ഉദ്ഘാടനം കുമളി പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോന്‍ നിര്‍വ്വഹിച്ചു. വനിതകള്‍ക്ക് തൊഴില്‍ ലഭ്യമാക്കുക എന്നതിന് പുറമെ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ക്കും അവിടെ എത്തുന്നവര്‍ക്കും ആശ്വാസമാകുക എന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്ത് നേതൃത്വത്തില്‍ കുടുംബാരോഗ്യ കേന്ദ്രത്തോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ വനിതാ കാന്റീന് പ്രവര്‍ത്തനം ആരംഭിച്ചത്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി കെ ബാബുക്കുട്ടി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ രാരിച്ചന്‍ നീര്‍ണാകുന്നേല്‍, എസ്.പി. രാജേന്ദ്രന്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.എം സിദ്ദിഖ്, രജനി ബിജു, നോളി ജോസഫ്, സണ്‍സി മാത്യു, രമ്യ മോഹന്‍, ജിജോ രാധാകൃഷ്ണന്, സാമൂഹ്യ രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.