പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
നാളെ മൂന്ന് ജില്ലയില്‍ മഞ്ഞ അലര്‍ട്ട്; വെള്ളിവരെ മീന്‍പിടിത്തം പാടില്ല
തിരുവനന്തപുരം > സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. ചൊവ്വ ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ബുധൻ ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിവരെ കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മീൻപിടിത്തം പാടില്ല. കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത വേണം.