പ്രധാന വാര്‍ത്തകള്‍
സംരക്ഷണത്തിനു കോടതി ഉത്തരവുണ്ടായിട്ടും ബസുടമയെ ആക്രമിച്ചതിനു പോലീസിനെതിരേ ഹൈക്കോടതി.
അടിയേറ്റതു കോടതിയുടെ മുഖത്താണെന്നും ഒന്നു തല്ലീക്കോയെന്ന് പോലീസ് നാടകം കളിച്ചെന്നും സ്വമേധയാ എടുത്ത കോടതിയലക്ഷ്യ കേസില്‍ ഹൈക്കോടതി നിരീക്ഷിച്ചു. കോട്ടയം തിരുവാര്‍പ്പില്‍ ബസുടമയെ സിഐടിയുക്കാരന്‍ കൈയേറ്റം ചെയ്ത സംഭവത്തില്‍ കോട്ടയം ജില്ലാ പൊലീസ് മേധാവിയേയും സ്റ്റേഷന് ഹൗസ് ഓഫീസറേയും കോടതി മുറിയില്‍ നിര്‍ത്തിപൊരിച്ചു. എത്ര പൊലീസുകാര്‍ അവിടെ ഉണ്ടായിരുന്നെന്നും അക്രമിക്കെതിരേ എന്തു നടപടിയെടുത്തെന്നും കോടതി ചോദിച്ചു. കുമരകം എസ്എച്ചഒയും ഡിവൈഎസ്പിയും സത്യവാങ്മൂലം നല്‍കുകയും 18 നു നേരിട്ടു ഹാജരാകുകയും വേണം. കോടതി ഉത്തവിട്ടു.