മണിപ്പൂർകലാപം കേന്ദ്ര സർക്കാർ നിസംഗത വെടിയണം, എം എം മണി എം എ ൽ എ

മണിപ്പൂരിൽ നടക്കുന്ന കൂട്ടക്കൊരുതി കണ്ടില്ലെന്ന് നടിക്കുന്ന പ്രധാനമന്ത്രിയുടെ മൗനം ഭീകര പ്രവർത്തനങ്ങൾക്കുള്ള പ്രോത്സാഹനമാണെന്ന് അദ്ദേഹം വാഗമണ്ണിൽ പ്രസ്താവിച്ചു,മെസഞ്ചേഴ്സ് ഓഫ് ജീസസിന്റെ ആഭിമുഖ്യത്തിൽ ഇടുക്കി ജില്ലയിൽ 22 ദിവസമായി തുടരുന്ന ലഹരിക്കും സാമൂഹ്യ തിന്മകൾക്കു മെതിരെയുള്ള ബോധവൽക്കരണ സന്ദേശ യാത്രയുടെ ഇന്നത്തെ സമാപന പൊതുസമ്മേളനം വാഗമണ്ണിൽ ഉത് ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം, മുൻ എം പി അഡ്വ: ജോയ്‌സ് ജോർജ് മുഖ്യപ്രഭാഷണം നടത്തി പാസ്റ്റർ കുര്യാക്കോസ് എം കുടക്കച്ചിറ അധ്യക്ഷത വഹിച്ചു,പാസ്റ്റേഴ്സ് പി ജയിംസ് ജീവൻ കുമാർ, ജയ്സൺ ഇടുക്കി, ജോൺക്രിസ്റ്റിൻ, ജി പി സുനിൽ എന്നിവർ നേതൃത്വംനൽകി, നാളെ 4-00മണിക്ക് ജില്ലാതല യാത്രയുടെ സമപനാസമ്മേളനം മന്ത്രി കെ രാധാകൃഷ്ണൻ ഏലപ്പാറയിൽ ഉദ്ഘാടനം ചെയ്യും ശ്രീ വാഴൂർ സോമൻ എംഎൽഎ മുഖ്യപ്രഭാഷണം നട നടത്തും, പാസ്റ്റർ അനിൽ കൊടിത്തോട്ടം അനുഗ്രഹ പ്രഭാഷണം നടത്തും 7-00 മണിക്ക് യോഗ നടപടികൾ അവസാനിപ്പിക്കും,
















































































































