പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പന കുരിശുപള്ളി കുന്തളംപാറ പ്രാർത്ഥന NHG യുടെ ഒന്നാം വാർഷികം നടന്നു

സിഡിഎസ് ചെയർപേഴ്സൺ ഷൈനി ജിജി ഉദ്ഘാടന നിർവഹിച്ചു.
കൊച്ചുപറമ്പിൽ ഭവനത്തിൽ നടന്ന വാർഷിക ആഘോഷത്തിൽ മിനി വിദ്യാധരൻ അധ്യക്ഷയായിരുന്നു. നഗരസഭ കൗൺസിലർ ഐബിമോൾ രാജൻ മുഖ്യ പ്രഭാഷണം നടത്തി.
സിഡിഎസ് അംഗം വീര സെൽവി , പി ഡി എസ് സെക്രട്ടറി സാലിമോൾ സിബി ,എഡിഎസ് സെക്രട്ടറി അജിത വാസു തുടങ്ങിയവർ സംസാരിച്ചു.
എൻ എച്ച് ജി അംഗങ്ങൾ എഴുതി തയ്യാറാക്കി അവതരിപ്പിച്ച ഗാനം ശ്രദ്ധേയമായി.
















































































































