ഇടുക്കി പുളിയൻമലയില്‍ ജനവാസമേഖലയില്‍ പുലിയെ കണ്ടതായി നാട്ടുകാര്‍

ഇടുക്കി: ഇടുക്കി പുളിയൻമലയില്‍ ജനവാസമേഖലയില്‍ പുലിയെ കണ്ടതായി നാട്ടുകാര്‍. കഴിഞ്ഞ ദിവസം ഏലത്തോട്ടത്തിലെത്തിയത് പുലിയാണെന്ന് സ്ഥരീകരിച്ചതോടെ വനം വകുപ്പ് നിരീക്ഷണം ശക്തമാക്കി. വ്യാഴാഴ്ചയാണ് പുളിയന്‍മല എന്‍.എം.ആര്‍ എസ്‌റ്റേറ്റിലെ തൊഴിലാളികള്‍ പുലിയുടേതെന്ന് കരുതുന്ന കാല്‍പ്പാടുകള്‍ കണ്ടത്. നാട്ടുകാര്‍ വിവരമറിയിച്ചതോടെ വണ്ടന്‍മേട് പൊലീസും വനപാലകരും സ്ഥലത്തെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കാല്‍പ്പാടുകള്‍ പുലിയുടേതെന്ന് സ്ഥിരീകരിച്ചു. ഏതാനും നാളുകള്‍ക്ക് മുമ്ബ് പുളിയന്‍മല താജ് എസ്റ്റേറ്റിലെ തൊഴിലാളികളും പുലിയെ കണ്ടിരുന്നു.
പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ ക്യാമറകള്‍ സ്ഥാപിച്ച് നിരീക്ഷണം നടത്താനാണ് വനം വകുപ്പിന്‍റെ തീരുമാനം. തുടര്‍ച്ചയായി പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടതോടെ പ്രദേശവാസികള്‍ ഭീതിയാലായി. വന്യജീവിശല്യം തടയാൻ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
















































































































