ന്യായീകരിക്കാൻ ഒരു രക്ഷയുമില്ലാതായ ശേഷമുള്ള നീട്ടി വിളി; പി.കെ ശ്രീമതിയെ വിമർശിച്ച് ഹരീഷ് പേരടി
മഹാരാജാസ് കോളേജിൽ നിന്ന് എസ്എഫ്‌ഐ വനിതാ നേതാവ് കെ.വിദ്യ വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയത് വിവാദമായിരുന്നു. കെ.വിദ്യയെ തള്ളിപ്പറഞ്ഞുകൊണ്ട് പി.കെ ശ്രീമതിയുടെ ഫേയ്സ്ബുക്ക് പോസ്റ്റും വന്നു. ‘എന്നാലും എന്റെ വിദ്യേ’ എന്നായിരുന്നു പോസ്റ്റ്. എന്നാൽ വിഷയത്തിൽ നിന്ന് തടിയൂരാനുള്ള ശ്രമമാണ് ഇതെന്നാണ് നടൻ ഹരീഷ് പേരടി വിമർശിച്ചത്. ഇത്തരം ജാല വിദ്യക്കാരെയൊക്കെ വിദ്യാർത്ഥി സംഘടനയുടെ താക്കോൽ സ്ഥാനങ്ങളിൽ പിടിച്ചിരുത്തിയതിനുശേഷം, ന്യായികരിക്കാൻ ഒരു രക്ഷയുമില്ലാതായ ശേഷമുള്ള ഈ നീട്ടി വിളി കാണുമ്പോൾ, എന്നാലും എന്റെ ശ്രീമതി ടീച്ചറെ എന്ന് വിളിക്കാൻ തോന്നുന്നു. മഴവിൽ സലാം..- എന്നായിരുന്നു ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചത്. ഇത്തരം ജാല വിദ്യക്കാരെയൊക്കെ വിദ്യാർത്ഥി സംഘടനയുടെ താക്കോൽ സ്ഥാനങ്ങളിൽ പിടിച്ചിരുത്തിയതിനുശേഷം, ന്യായികരിക്കാൻ ഒരു രക്ഷയുമില്ലാതായ ശേഷമുള്ള ഈ നീട്ടി വിളി കാണുമ്പോൾ, എന്നാലും എന്റെ ശ്രീമതി ടീച്ചറെ എന്ന് വിളിക്കാൻ തോന്നുന്നു. മഴവിൽ സലാം..- എന്നായിരുന്നു ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചത്.
ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചത്
ഇത്തരം ജാല വിദ്യക്കാരെയൊക്കെ വിദ്യാർത്ഥി സംഘടനയുടെ താക്കോൽ സ്ഥാനങ്ങളിൽ പിടിച്ചിരുത്തിയതിനുശേഷം..ന്യായികരിക്കാൻ ഒരു രക്ഷയുമില്ലാതായ ശേഷമുള്ള ഈ നീട്ടി വിളി കാണുമ്പോൾ..എന്നാലും എന്റെ ശ്രീമതി ടീച്ചറെ എന്ന് വിളിക്കാൻ തോന്നുന്നു…മഴവിൽ സലാം..