പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
സാമൂഹ്യ സുരക്ഷ മിഷൻ വയോമിത്രവും അൽഫോൻസാ കാർക്കിനോസ് ക്യാൻസർ സെന്ററും ചേർന്ന് അമ്പലകവല നാഷണൽ ലൈബ്രറിയിൽവെച്ച് ക്യാൻസർ ബോധവൽക്കരണ ക്ലാസും സ്ക്രീനിങ്ങും നടത്തി
സാമൂഹ്യ സുരക്ഷ മിഷൻ വായോമിത്രം കട്ടപ്പന അൽഫോൻസാ കാർക്കിനോസ് ക്യാൻസർ സെന്ററിന്റെ സഹകരണത്തോടെ വായോമിത്രം ഗുണഭോക്താക്കൾക്കായി അമ്പലകവല നാഷണൽ ലൈബ്രറിയിൽവെച്ച് ക്യാൻസർ ബോധവൽക്കരണ ക്ലാസും സ്ക്രീനിങ്ങും നടത്തി.കാർക്കിനോസ് ക്യാൻസർ സെന്റർ മെഡിക്കൽ ഓഫീസർ ഡോ. അസിയ അലും സംഘവും ക്ലാസുകൾ നയിച്ചു. ലൈബ്രറി കൗൺസിൽ അംഗം വിലാസിനി അധ്യക്ഷത വഹിച്ച യോഗത്തിൽ ലൈബ്രറി സെക്രട്ടറി ടി ബി ശശി സ്വാഗതം ആശംസിച്ചു. യോഗത്തിൽ വായോമിത്രം മെഡിക്കൽ ടീമും 100 ഓളം അംഗങ്ങളും പങ്കെടുത്തു.സാമൂഹ്യ സുരക്ഷ മിഷൻ കോർഡിനേറ്റർ ഷിന്റോ ജോസഫ് പരിപാടിക്ക് നേതൃത്വം നൽകി.