Idukki വാര്‍ത്തകള്‍നാട്ടുവാര്‍ത്തകള്‍പീരിമേട്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വാഗമണ്ണിൽ വൈദ്യുതി മുടക്കം പതിവ്; സഞ്ചാരികളും, നാട്ടുകാരും ദുരിതത്തിൽ

മാനം കറുത്താൽ പിന്നെ വാഗമൺ ഇരുട്ടിലാണ്. നാട്ടുകാർക്കും, സഞ്ചാരികൾക്കും ഇത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. വൈദ്യുതി മുടങ്ങിയാൽ പോത്തുപാറയിലെ ഓഫീസിൽ വിളിച്ചാൽ ഫോൺ റിസീവർ മാറ്റിവയ്ക്കുന്നതും, ഫോൺ സ്വിച്ച് ഓഫ് ചെയ്ത് വെയ്ക്കുന്നതും പതിവാണ്. ഇതുമൂലം വാഗമണ്ണിലെ മാടക്കടകൾ ഉള്ളവർ മുതൽ ഹോട്ടലുകൾ ഉള്ളവർ വരെ ബുദ്ധിമുട്ടുകയാണ്. വൈദ്യുതി മുടക്കത്തിന് എത്രയും വേഗം പരിഹാരം കാണണമെന്ന ആവശ്യമാണ് ഉയരുന്നത്.









































































