പ്രധാന വാര്‍ത്തകള്‍
സെക്രട്ടേറിയറ്റിൽ പഞ്ചിംഗ് ചെയ്ത് മുങ്ങുന്നവര്‍ക്ക് ശമ്പളം നൽകില്ല; നടപടിക്ക് നിർദേശം
തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ പഞ്ചിംഗ് ചെയ്ത് മുങ്ങുന്നവർക്ക് ശമ്പളം നൽകേണ്ടതില്ലെന്ന് തീരുമാനം. ജോലിയിൽ വീഴ്ച വരുത്തുന്നവർക്കെതിരെ അച്ചടക്ക നടപടിക്ക് നിർദേശം നൽകി അഡീഷണൽ ചീഫ് സെക്രട്ടറി ഉത്തരവിറക്കി. ജീവനക്കാർ പഞ്ച് ചെയ്ത് മുങ്ങുന്ന പതിവ് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
കീഴുദ്യോഗസ്ഥർ ശരിയായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് മേലുദ്യോഗസ്ഥരാണ്. വീഴ്ചവരുത്തിയവരെ കുറിച്ച് അക്കൗണ്ട് സെഷനിൽ യഥാസമയം അറിയിക്കണമെന്നും അച്ചടക്ക നടപടികളിൽ മേലുദ്യോഗസ്ഥർ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഉത്തരവിൽ വിശദീകരിക്കുന്നു.