കട്ടപ്പന ഇരുപതേക്കറിൽ പ്രവർത്തിക്കുന്ന ജൻ ഔഷധി മെഡിക്കൽ സ്റ്റോറിൽ മോഷണം നടന്നു

ഇന്നലെ രാത്രിയിൽ ആയിരുന്നു മോഷണം നടന്നത്.
രാവിലെ കട തുറക്കാൻ എത്തിയപ്പോളാണ് മോഷണ വിവരം പുറത്ത് അറിയുന്നത്
കഴിത്ത ദിവസം രാത്രിയിൽ ആയിരുന്നു കട്ടപ്പന ഇരുപതേക്കറിൽ പ്രവർത്തിക്കുന്ന ജൻ ഔഷയിൽ മോഷണം നടന്നത്. വെള്ളയാംകുടി സ്വദേശി അജിത്തിന്റെ ഉടമസ്ഥതയിൽ ഉള്ള സ്ഥാപനത്തിലാണ് മോഷണം നടന്നത്. താഴ് തകർത്ത് അകത്തു പ്രവേശിച്ച മോഷ്ടാവ് പെട്ടിയിൽ സൂക്ഷിച്ചിരുന്ന 5800 രൂപയും മോഷ്ടിച്ചു. രാവിലെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നവർ തുറക്കാൻ എത്തിയപ്പോളാണ് മോഷണ വിവരം പുറത്ത് അറിയുന്നത്.
പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ അന്വഷണം ആരംഭിച്ചു. ഡോഗ് സ്‌ക്വാഡ്, സൈന്റിഫിക് വിധക്തരും സ്ഥലത്ത് എത്തി പരിശോധന നടത്തി.
മോഷണം നടത്തുന്ന സി സി റ്റി വി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു.
ഫിംഗർ പ്രിന്റ് വിധക്തരുടെ അടക്കം കൂടുതൽ പരിശോധനയിലാകും കൂടുതൽ തെളിവുകൾ ലഭിക്കുക. സമീപത്തെ വ്യാപാര സ്ഥാപനമായ ഉദയ സ്ട്രോഴ്സിലും മോഷണം നടത്താൻ ശ്രമം നടത്തിയിട്ടുണ്ട്









































































































































