പ്രധാന വാര്‍ത്തകള്‍
കൊച്ചിയില്‍ കോര്പറേഷന് മേഖലകളിലും സമീപ പഞ്ചായത്തുകളിലും ജല അതോറിറ്റിയുടെ ചെലവില്‍ ടാങ്കര്‍ ലോറികളില്‍ കുടിവെള്ള വിതരണം നടത്താന്‍ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് നിര്‍ദേശം നല്കി
കൊച്ചിയില്‍ കോര്പറേഷന് മേഖലകളിലും സമീപ പഞ്ചായത്തുകളിലും ജല അതോറിറ്റിയുടെ ചെലവില്‍ ടാങ്കര്‍ ലോറികളില്‍ കുടിവെള്ള വിതരണം നടത്താന്‍ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് നിര്‍ദേശം നല്കി.പമ്പ് തകരാറിനെ തുടര്‍ന്ന് മുടങ്ങിയ ജലവിതരണം പുന:സ്ഥാപിക്കും വരെ ജനങ്ങളുടെ ബുദ്ധിമുട്ട് ലഘൂകരിക്കാന്‍ പകരം സംവിധാനം ഒരുക്കാനാണ് മന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ വിതരണം ചെയ്യുന്ന വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുമെന്നും ആരോഗ്യ വകുപ്പ് ഇന്നുമുതല്‍ സാമ്ബിളുകള്‍ ശേഖരിക്കുമെന്നും കലക്ടര്‍ രേണുരാജ് അറിയിച്ചു. കോര്പ്പറേഷന് മേഖലകളിലെ രൂക്ഷമായ ശുദ്ധജലക്ഷാമത്തിന്റെ പശ്ചാത്തലത്തില്‍ പ്രത്യേക കൗണ്‍സില്‍ യോഗം വിളിച്ചുചേര്‍ക്കണമെന്ന് യുഡിഎഫ് കൊച്ചി മേയര്‍ക്ക് കത്ത് നല്കി