6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

ശമ്പളം ഗഡുക്കളായി നൽകും; അസാധാരണ ഉത്തരവുമായി കെഎസ്ആർടിസി



തിരുവനന്തപുരം: ജീവനക്കാരുടെ ശമ്പളം ഗഡുക്കളായി നൽകുമെന്ന് കെഎസ്ആർടിസി. കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ ആണ് ഈ അസാധാരണ ഉത്തരവിറക്കിയത്. കെ.എസ്.ആർ.ടി.സി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെയാണ് പുതിയ ഉത്തരവ്. ഗഡുക്കളായി ശമ്പളം വേണ്ടാത്തവർ 25ന് മുമ്പ് അപേക്ഷിക്കണം. ആദ്യ ഗഡു അഞ്ചിന് മുമ്പ് നൽകും. അക്കൗണ്ടിലെ പണവും ഓവർ ഡ്രാഫ്റ്റും എടുത്താണ് ആദ്യ ഗഡു നൽകുക. സർക്കാരിന്റെ സഹായം ലഭിക്കുന്ന മുറയ്ക്ക് രണ്ടാം ഗഡു നൽകും.

കെ.എസ്.ആർ.ടി.സിയിൽ ജനുവരി മാസത്തെ ശമ്പള വിതരണം പൂർത്തിയായെങ്കിലും അടുത്ത ശമ്പളത്തിനുള്ള പുതിയ പദ്ധതിയുടെ ആലോചനയുമായി മാനേജ്മെന്റ് അംഗീകൃത യൂണിയൻ പ്രതിനിധികളുമായി നടത്തിയ ചർച്ച കഴിഞ്ഞ ദിവസം പാതിവഴിയിൽ പിരിഞ്ഞിരുന്നു. ഓരോ ഡിപ്പോയും ലാഭത്തിലാക്കിയാൽ മാത്രം അവിടെയുള്ള ജീവനക്കാർക്കു പൂർണ ശമ്പളം അഞ്ചിന് മുൻപ് ലഭ്യമാക്കുന്ന വരുമാനലക്ഷ്യ പദ്ധതിയാണ് ഗതാഗത സെക്രട്ടറിയും സിഎംഡിയുമായ ബിജു പ്രഭാകർ മുന്നോട്ട് വെച്ചത്.

ഡിപ്പോകൾ ചെലവിനേക്കാൾ കൂടുതൽ വരുമാനം ഉണ്ടാക്കിയാൽ മാത്രമേ അഞ്ചിന് മുമ്പ് മുഴുവൻ ശമ്പളവും നൽകാൻ കഴിയൂ. ടാർഗറ്റ് എത്താത്ത ഡിപ്പോകളിൽ ഉള്ളവർക്കും മുഴുവൻ ശമ്പളവും ലഭിക്കും. എന്നാൽ അഞ്ചാം തീയതിക്ക് മുമ്പ് ലഭിക്കില്ല എന്ന നിർദ്ദേശമാണ് മാനേജ്മെന്റ് മുന്നോട്ട് വെച്ചത്. സർക്കാർ പണം ലഭിച്ചാലുടൻ മുഴുവൻ ശമ്പളവും നൽകും. അഞ്ചാം തീയതിക്ക് മുമ്പ് 50 കോടി രൂപ കൈമാറാമെന്ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഉറപ്പ് നൽകിയിരുന്ന ധനവകുപ്പ് ഇപ്പോൾ പത്താം തീയതി കഴിഞ്ഞാണ് എല്ലാമാസവും പണം കൈമാറുന്നത്. ഇതാണ് ശമ്പളം വൈകാൻ കാരണമെന്നും അദ്ദേഹം യോഗത്തിൽ പറഞ്ഞു. ചർച്ചകൾക്ക് ശേഷമാണ് ശമ്പളം ഗഡുക്കളായി നൽകുമെന്ന് സിഎംഡി അറിയിച്ചത്.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!