6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

വൈദ്യുതി മേഖല ഉൾപ്പെടെ രാജ്യത്തിൻ്റെ എല്ലാ സമ്പത്തും വിദേശ കോർപറേറ്റുകൾക്ക് മോദി സർക്കാർ വിൽക്കുകയാണെന്ന് എഐറ്റിയുസി സംസ്ഥാന പ്രസിഡൻ്റ് ജെ. ഉദയഭാനു .ഇടുക്കി ജില്ലാ കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ്റെ വാർഷിക സമ്മേളനം കട്ടപ്പനയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം



ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ചപ്പോൾ കർഷക ഭൂമി സ്വകാര്യ കോർപ്പറേറ്റുകൾക്ക് പണയപ്പെടുത്താൻ എടുത്ത സമീപനമാണ് മോദി സർക്കാരും പുതിയ കാർഷിക നിയമത്തിലൂടെ നടപ്പാക്കാൻ ശ്രമിച്ചതെന്നും ജെ.ഉദയഭാനു കൂട്ടിച്ചേർത്തു.
കട്ടപ്പന ടൗൺ ഹാളിൽ നടന്ന ഇടുക്കി ജില്ലാ കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ എഐറ്റിയുസി യുടെ വാർഷിക സമ്മേളനത്തിന് വാഴൂർ സോമൻ എം എൽ എ അധ്യക്ഷത വഹിച്ചു. പതാക ഉയർത്തലോടെയാണ് സമ്മേളനം ആരംഭിച്ചത്.നിർമാണ നിരോധനം മൂലം ഈ മേഖലയിലെ ജോലികൾ സ്തംഭനാവസ്ഥയിലായതിന് സർക്കാർ അടിയന്തരമായി പരിഹാരം ഉണ്ടാക്കണമെന്ന് സമ്മേളനത്തിൽ ആവശ്യപ്പെട്ടു.എ ഐറ്റിയു സി ജില്ലാ സെക്രട്ടറി പി മുത്തു പാണ്ടി, നേതാക്കളായ ആർ. വിനോദ് , വി.ആർ.ബാലകൃഷ്ണൻ, റ്റി.ആർ ശശിധരൻ, രഘു കുന്നുംപുറം, എ.എം. ചന്ദ്രൻ , ആശ ആന്റണി , ലീലാമ്മ വിജയപ്പൻ, കെ.ആർ.ജനാർദ്ദനൻ തുടങ്ങിയവർ സംസാരിച്ചു. നിർമ്മാണ ,ക്ഷേമനിധി മേഖലയിൽ നിന്നുള്ള നിരവധി പേർ സമ്മേളനത്തിൽ പങ്കെടുത്തു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!