കട്ടപ്പനയിൽ നിയന്ത്രണം നഷ്ടപെട്ട ഓട്ടോ റിക്ഷ തോട്ടിലേക്ക് മറിഞ്ഞ് 3 യുവാക്കൾക്ക് പരിക്കേറ്റു

കട്ടപ്പനയിൽ നിയന്ത്രണം നഷ്ടപെട്ട ഓട്ടോ റിക്ഷ തോട്ടിലേക്ക് മറിഞ്ഞ് 3 യുവാക്കൾക്ക് പരിക്കേറ്റു.അമിതവേഗതയിലെത്തിയ ഓട്ടോ വളവിൽ നിയന്ത്രണം നഷ്ടമായി സമീപത്തെ തോട്ടിലേക്ക് പതിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
കട്ടപ്പന നഗരത്തിൽ റേഷൻകട കുന്തളംപാറയിൽ ബൈപാസ്സ് റോഡിലാണ് അപകടം ഉണ്ടായത്.കൊടുവളവിൽ അമിത വേഗതയിലെത്തിയ ഓട്ടോറിക്ഷ എതിരെ വന്ന ടിപ്പർ ലോറിക്ക് സൈഡ് നൽകുന്നതിനിടയിൽ നിയന്ത്രണം വിട്ട് സമീപത്തെ തോട്ടിലേക്ക് പതിക്കുകയായിരുന്നു.ക്രാഷ് ബാരിയറുകൾ തകർത്താണ് ഓട്ടോ തോട്ടിൽ പതിച്ചത്.അപകടത്തിൽ ഓട്ടോ ഡ്രൈവറായ മേട്ടുക്കുഴി തടിയാനിക്കുന്നേൽ സൂരജ്(21),സുഹൃത്തുകളായ തോട്ടുവയലിൽ രാഹുൽ വിനോദ്(24),കണ്ടംകുളത്ത് അരുൺ സുജി(21) എന്നിവർക്ക് പരിക്കേറ്റു.3 പേരെയും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആരുടേയും പരിക്ക് ഗുരുതരമല്ല.ഇന്ന് ഉച്ചക്ക് ഒരുമണിയോടെയാണ് അപകടം നടന്നത്.വലിയ ശബ്ദം കേട്ടത്തിയ സമീപവാസികളാണ് യുവാക്കളെ തോട്ടിൽ നിന്നും കരയ്ക്ക്കയറ്റി ആശുപത്രിയിൽ എത്തിച്ചത്.അപകടം നടന്ന സ്ഥലത്ത് കെ എസ് ഇ ബിയുടെ ട്രാൻസ്‌ഫോർമർ ഉണ്ടായിരുന്നുവെങ്കിലും ഓട്ടോ ഇതിൽ ഇടിയ്ക്കാതെ ഇരുന്നതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.അപകടത്തിൽ ഓട്ടോറിക്ഷ ഭാഗീകമായി തകർന്നിട്ടുണ്ട്.







































































































































