പ്രധാന വാര്‍ത്തകള്‍
കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് യൂണിയന് (എ.ഐ.ടി.യു.സി) ജില്ലാ വാര്‍ഷിക സമ്മേളനം 29ന് കട്ടപ്പന ടൗണ്‍ഹാളില്‍ നടക്കും
രാവിലെ 10.30ന് എ.ഐ.ടി.യു.സി. സംസ്ഥാന പ്രസിഡന്റ് ജെ. ഉദയഭാനു ഉദ്ഘാടനം ചെയ്യും. വാഴൂര്‍ സോമന് എം.എല്‍.എ അധ്യക്ഷത വഹിക്കും.
നിര്‍മാണ തൊഴിലാളി പെന്ഷന് കുടിശിക തീര്‍ത്ത് വിതരണം ചെയ്യുക, മുടങ്ങിക്കിടക്കുന്ന ക്ഷേമനിധി ആനൂകൂല്യങ്ങള്‍ വിതരണം ചെയ്യുക, നദിയില്‍ അടിഞ്ഞുകൂടിയ മണലും ചെളിയും ലേലം ചെയ്തു നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. നിര്‍മാണ മേഖലയിലെ പ്രതിസന്ധികള്‍ക്ക് പരിഹാരം ആവശ്യപ്പെട്ടുള്ള പ്രക്ഷോഭ സമരങ്ങള്‍ക്കും സമ്മേളനം തുടക്കം കുറിക്കുമെന്ന് യൂണിയന് ജനറല്‍ സെക്രട്ടറി ടി.ആര് ശശിധരന്, രഘു കുന്നുംപുറം, കെ.എന്‍. കുമാരന്, ജി. മോഹനന്, കെ.കെ. സുശീലന്, ബാബു മുത്തുമാകുഴി, എന്‍.സി. നാരായണന് എന്നിവര്‍ പറഞ്ഞു.