Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ 2 പേർ കുമളിയിൽ പിടിയിൽ



വിവാഹം വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ 2 പേർ കുമളിയിൽ പിടിയിൽ.
പാലാ സ്വദേശിയും കട്ടപ്പനയിലെ റൂട്ട് 66 എന്ന ടെക്സ്റ്റെയിൽസ് ഉടമയുമായ മാത്യു ജോസ്, കുമളി ചെങ്കര സ്വദേശി സക്കീർ മോൻ. കെ എന്നിവരാണ് പിടിയിലായത്.
ഹരിയാന സ്വദേശിനിയുടെ നഗ്ന ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി പ്രതികൾ സ്വർണ്ണാഭരണവും, പണവും കൈക്കലാക്കി…

സമൂഹ മാധ്യമം വഴി പരിചയത്തിലായ ഹരിയാന സ്വദേശിനിയെ പല തവണ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നാണ് പരാതി.
സംഭവത്തെ പറ്റി പോലീസ് പറയുന്നതിങ്ങനെ

കട്ടപ്പനയിൽ റൂട്ട് 66 ടെക്സ്റ്റൽസ് വ്യാപാരം നടത്തുന്ന പാലാ സ്വദേശി മോളേപ്പറമ്പിൽ മാത്യു ജോസ് സമൂഹമാധ്യമം വഴി യുവതിയുമായി പരിചയത്തിലാകുന്നു. വിവാഹ വാഗ്ദാനം നൽകി പലതവണ പീഡിപ്പിച്ചു.
കുമളിയിലെ സ്വകാര്യ റിസോർട്ടിൽ വച്ച് ഇയാളുടെ സ്ഥാപനത്തിലെ ജീവനക്കാരനായ കുമളി ചെങ്കര സ്വദേശി സങ്കീർ മോനും യുവതിയെ പീഡിപ്പിച്ചു. പിന്നീട് പല തവണ യുവതിയുടെ നഗ്നചിത്രങ്ങൾ കാട്ടി സ്വർണ്ണവും, പണവും കൈക്കലാക്കി. ഏകദേശം മുപ്പത്തിയഞ്ച് ലക്ഷത്തിലധികം രൂപ ഇവർ കൈപ്പറ്റിയതായി പോലീസ് പറഞ്ഞു.

യുവതിയുടെ പരാതിയിൽ പല സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ ഡൽഹിയിൽ നിന്ന് ഇന്നലെ വൈകിട്ട് കുമളി പോലീസ് എസ്.എച്ച്.ഒ റ്റി.ഡി സുനിൽകുമാറിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടി.
പ്രതികളുടെ മേൽ സമാനമായ മറ്റ് കേസുകൾ ഉള്ളതായും, അന്വേഷിച്ചു വരുന്നതായും പോലീസ് പറഞ്ഞു.
കുമളിയിൽ എത്തിച്ച പ്രതികളെ പീരുമേട് കോടതിയിൽ ഹാജരാക്കി.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!