San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

പന്തിന്റെ തിരിച്ച് വരവ് വൈകും; ഈ വർഷം കളിക്കളത്തിൽ ഇറങ്ങാൻ കഴിയില്ല



ന്യൂഡൽഹി: കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് ഈ വർഷം കളിക്കളത്തിൽ ഇറങ്ങാൻ കഴിയില്ലെന്ന് സൂചന. ഇതോടെ ഐപിഎൽ ഉൾപ്പെടെ ഈ വർഷത്തെ എല്ലാ പ്രധാന ടൂർണമെന്‍റുകളും പന്തിന് നഷ്ടമാകും. ഡിസംബർ 30ന് നടന്ന കാറപകടത്തിൽ പന്തിന്റെ കാൽമുട്ടിലെ മൂന്ന് പ്രധാന ലിഗ്‌മെന്റുകൾക്ക് ഗുരുതരമായ പൊട്ടലുണ്ടായതായാണ് വിവരം. ഇതിൽ രണ്ടെണ്ണം ശസ്ത്രക്രിയയിലൂടെ പുനർനിർമ്മിച്ചു. മൂന്നാമത്തേത് ശരിയാക്കാൻ ആറാഴ്ചയ്ക്ക് ശേഷം വീണ്ടും ശസ്ത്രക്രിയ നടത്തും.

പരിക്കിന്‍റെ ഗൗരവവും തുടർ ശസ്ത്രക്രിയകളും കാരണം ആറ് മാസത്തേക്ക് പന്തിന് കളിക്കളത്തിൽ ഇറങ്ങാൻ കഴിയില്ലെന്ന് ഉറപ്പാണ്. ഈ വർഷത്തെ ഏകദിന ലോകകപ്പിന് മുന്നോടിയായി ഫിറ്റ്നസ് വീണ്ടെടുക്കാനും ടീമിൽ ഇടം നേടാനും അദ്ദേഹത്തിന് കഴിയുമോ എന്നത് സംശയമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ വർഷം ഒക്ടോബർ-നവംബർ മാസങ്ങളിലായി ഇന്ത്യയിൽ വെച്ചാണ് ലോകകപ്പ് നടക്കുന്നത്.

ഡിസംബർ 30ന് പുലർച്ചെ കുടുംബത്തെ കാണാൻ റൂർക്കിയിൽ നിന്ന് ഡൽഹിയിലേക്ക് കാറിൽ പോകുമ്പോഴാണ് ഋഷഭ് പന്ത് അപകടത്തിൽപ്പെട്ടത്. വാഹനമോടിക്കുന്നതിനിടെ ഉറങ്ങിപ്പോയപ്പോയതോടെ കാർ നിയന്ത്രണം വിട്ട് ഇടിച്ച് മറിഞ്ഞു. തീപിടിച്ച കാറിൽ നിന്ന് വഴിയാത്രക്കാരാണ് പന്ത് രക്ഷപ്പെടുത്തിയത്. ഡെറാഡൂണിൽ ചികിത്സയിലായിരുന്ന പന്തിനെ വിദഗ്ധ ചികിത്സയ്ക്കായി കഴിഞ്ഞ ദിവസം വിമാനമാർഗം മുംബൈയിലേക്ക് മാറ്റിയിരുന്നു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!