San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

പൂപ്പാറക്ക് സമീപം വീണ്ടും കാട്ടാന അക്രമണം. ശങ്കരപാണ്ട്യമെട്ടില്‍ രണ്ട് വീടുകള്‍ കാട്ടാന തകര്‍ത്തു



ഇടുക്കി: പൂപ്പാറക്ക് സമീപം വീണ്ടും കാട്ടാന അക്രമണം. ശങ്കരപാണ്ട്യമെട്ടില്‍ രണ്ട് വീടുകള്‍ കാട്ടാന തകര്‍ത്തു.അരിക്കൊമ്ബനെന്നറിയപ്പെടുന്ന കാട്ടാനയാണ് കാടുകയറാതെ പ്രദേശത്ത് നാശം വിതയ്ക്കുന്നത്.ശങ്കരപാണ്ഡ്യമെട്ട് സ്വദേശി മുരുകന്‍റെ വീടാണ് രാത്രി അരികൊമ്ബന്‍ എന്ന് വിളിക്കുന്ന ഒറ്റയാന്‍ തകര്‍ത്തത്. മുരുകനും ഭാര്യ സുധയും അയല്‍വാസിയുടെ വീട്ടിലേക്ക് പോയ സമയത്താണ് അരിക്കൊമ്ബനെത്തിയത്. ആക്രമണത്തില്‍ വീടിന്‍റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. വീടിനകത്ത് സൂക്ഷിച്ചിരുന്ന അരിയും പച്ചക്കറിയും കാട്ടാന എടുത്ത തിന്നുകയും ചെയ്തു.സംഭവമറിഞ്ഞെത്തിയ വനം വകുപ്പ് വാച്ചര്‍മാരും നാട്ടുകാരും ചേര്‍ന്നാണ് ഒറ്റയാനെ കാട്ടിലേക്ക് ഓടിച്ചത്. കഴിഞ്ഞ ഏതാനം ദിവവസ്സങ്ങളായി അരിക്കൊമ്ബന്‍ ശങ്കരപാണ്ട്യന്‍മെട്ടില്‍ തമ്ബടിച്ചിരിക്കുകയാണ്. ഡിസംബര്‍ അവസാനം സമീപത്തെ വെറ്റി ഗണപതിയുടെ വീടും അരികൊമ്ബന്‍ തകര്‍ത്തിരുന്നു. പകല്‍ സമയത്ത് തോട്ടത്തിലെ ജോലി കഴിഞ്ഞെത്തുന്ന യുവാക്കള്‍ ഉറക്കമൊഴിച്ച്‌ വീടുകള്‍ക്ക് മുന്നില്‍ തീകൂട്ടി കാവലിരിക്കുകയാണിപ്പോള്‍. വനം വകുപ്പിനെതിരേ ശക്തമായ പ്രതിഷേധത്തിലേയ്ക്ക് നീങ്ങാനും തോട്ടം തൊഴിലാളിള്‍ തീരുമാനിച്ചിട്ടുണ്ട്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!