ഏലപ്പാറ ഗ്രാമപഞ്ചായത്ത് ഗ്രാമസഭാ അറിയിപ്പ്


ഗ്രാമസഭ അറിയിപ്പ്
ഏലപ്പാറ ഗ്രാമപഞ്ചായത്തിലെ 2023-24 വാര്‍ഷിക പദ്ധതി ഗുണഭോക്താക്കളെ അംഗീകരിക്കുന്നതിനായി വിവിധ വാര്‍ഡുകളിലെ ഗ്രാമസഭകള്‍ 21-06-2023 മുതല്‍ 30-06-2023 തീയതിവരെ നടത്തുവാനും ഊരുക്കൂട്ടം 20-06-2023 തീയതി രാവിലെ 11 മണിക്ക് ഉളുപ്പൂണി സാംസ്കാരിക നിലയത്തില്‍ വച്ച് നടത്തുവാനും തീരുമാനിച്ചിരിക്കുകയാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ടി ഗ്രാമസഭയില്‍ താങ്കള്‍ തീര്‍ച്ചയായും പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
മറ്റ് അറിയിപ്പുകള്‍
1. ഗുണഭോക്തൃ ഫോറം പഞ്ചായത്ത് മെമ്പറുടെ പക്കലും, ഗ്രാമപഞ്ചായത്ത് ഓഫീസിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷാഫോറങ്ങള്‍ 20/06/2023 തീയതി 3 പി.എമ്മിന് മുമ്പായി പഞ്ചായത്ത് മെമ്പറുടെ പക്കലോ, ഗ്രാമപഞ്ചായത്ത് ഓഫീസിലോ ഏല്‍പ്പിക്കേണ്ടതാണ്.
2. പഞ്ചായത്തിന്‍റെ പരിധിയില്‍ നിലവിലുള്ള കെട്ടിടത്തിന് ഘടനാപരമായ മാറ്റം വരുത്തിയിട്ടുള്ളവര്‍ പ്രസ്തുത വിവരം 2023 ജൂണ്‍ 30-നകം നിശ്ചിത മാതൃകയിലുള്ള ഫോറത്തില്‍ (ഫോറം 9B) ഗ്രാമപഞ്ചായത്തിനെ അറിയിക്കേണ്ടതാണ്. അല്ലാത്ത പക്ഷം സര്‍ക്കാര്‍ നിശ്ചിയിച്ചിട്ടുള്ള നിരക്കില്‍ പിഴ ഈടാക്കുന്നതായിരിക്കും.
3. നിരോധിത പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതും വില്‍ക്കുന്നതും ഉപയോഗിക്കുന്നതും ശിക്ഷാര്‍ഹവും, 50000 രൂപ വരെ പിഴ ചുമത്താവുന്ന കുറ്റകരവുമാണ്.