6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

എഞ്ചിനീയറിംഗ് പഠനം മലയാളത്തിലും; പ്രാദേശികഭാഷകളിലേക്ക് വ്യാപിപ്പിക്കാൻ ഒരുങ്ങുന്നു



ന്യൂഡൽഹി: എഞ്ചിനീയറിംഗ് പഠനം കൂടുതൽ പ്രാദേശിക ഭാഷകളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള ആദ്യ ഘട്ട ചർച്ചകൾ ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻ (എഐസിടിഇ) ആരംഭിച്ചു. യോഗങ്ങളും ചർച്ചകളും ജനുവരി 31 വരെ തുടരും.

മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, സിവിൽ, കമ്പ്യൂട്ടർ സയൻസ് എന്നീ അഞ്ച് പ്രധാന വിഷയങ്ങളിൽ നിന്നുള്ള ഒന്ന്-രണ്ട് വർഷത്തെ എഞ്ചിനീയറിംഗ് പുസ്തകങ്ങളും ഹിന്ദി, ഒഡിയ, മറാത്തി ഭാഷകളിലെ ഒന്നാം വർഷ എഞ്ചിനീയറിംഗ് പുസ്തകങ്ങളും ആദ്യ ഘട്ട ചർച്ചകളുടെ ഭാഗമാകും. ഡിപ്ലോമ തല പുസ്തകങ്ങളും പ്രാദേശിക ഭാഷകളിൽ പുറത്തിറക്കുന്നത് ചർച്ച ചെയ്യും. മലയാളം, ഉറുദു, അസമീസ്, തമിഴ്, തെലുങ്ക്, കന്നഡ, പഞ്ചാബി, ബംഗാളി, ഗുജറാത്തി ഭാഷകളിലുള്ള എഞ്ചിനീയറിംഗ് പുസ്തകങ്ങൾ ഫെബ്രുവരിയിൽ ആരംഭിക്കുന്ന രണ്ടാം ഘട്ട ചർച്ചയിൽ ചർച്ച ചെയ്യും.

ഐഐടി, സിഎഫ്ടിഐ, എൻഐടി, ഐഐഐടി എന്നിവിടങ്ങളിലും ഈ പുസ്തകങ്ങൾ ഭാവിയിൽ ഉപയോഗിക്കാമെന്ന് യുജിസി ചെയർമാൻ ജഗദീഷ് കുമാർ അറിയിച്ചു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!