പ്രധാന വാര്‍ത്തകള്‍
സിറോ മലബാര്‍ സഭയിലെ കുര്‍ബാന തര്‍ക്കം സംഘര്‍ഷത്തിലേക്ക് കടന്നു
സിറോ മലബാര്‍ സഭയിലെ കുര്‍ബാന തര്‍ക്കം സംഘര്‍ഷത്തിലേക്ക് കടന്നു. എറണാകുളം സെന്റ് മേരീസ് ബസലിക്ക പള്ളിയില്‍ ഒരേസമയം രണ്ട് തരം കുര്‍ബാന നടന്നു.പള്ളിയിലെ അള്‍ത്താരയിലെ ബലിപീഠം തള്ളിമാറ്റി. ഇരുവിഭാഗവും 16 മണിക്കൂറായി പള്ളിയില്‍ തുടരുന്നതിനിടെയാണ് രാവിലെ പത്ത് മണിയോടെ സംഘര്‍ഷമുണ്ടായത്. ഇരുവിഭാഗവും പരസ്പരം ഏറ്റുമുട്ടിയതോടെ വിശ്വാസികളെയും വൈദികരെയും പൊലീസ് പള്ളിക്കുള്ളില്‍ നിന്നും പുറത്തേക്ക് മാറ്റി.













































































