അയ്യപ്പൻകോവിലിൽ സ്മാർട്ട് അംഗനവാടി ഉത്ഘാടനം ചെയ്തു

വാർഡ് പുനർ വിഭജനത്തെ തുടർന്ന് 10-ാം വാർഡായി മാറിയ പാത്തിമുക്കിലെ ശിശു സൗഹൃദ അംഗനവാടിയാക്കി ഉയർത്തിയ 50 -ാം നമ്പർ സ്മാർട്ട് അംഗനവാടി ഉത്ഘാടനം ചെയ്തു.
കാർഷിക തോട്ടം മേഖലയിലെ കുഞങ്ങൾ അടക്കം പഠിക്കുന്ന ഗ്രാമ പഞ്ചയത്തിലെ 23 അംഗനവാടികളിൽ സ്മാർട്ടാക്കിയ നാല് അംഗനവാടികളിലൊന്നാണിത്.
തറയിൽ സ്പോഞ്ച് മാറ്റുകൾ വിരിച്ചും, ടെലിവിഷൻ സ്ഥാപിച്ചും, അംഗനവാടി പെയിൻ് ചെയ്തും ഭിത്തികളിൽ വർണമനോഹര ചിത്രങ്ങൾ ആലേഖനം ചെയ്ത് അംഗനവാടി മിടുക്കിയായതിൽ കുഞങ്ങളും മാതാപിതാക്കളും നാട്ടുകാരും ഏറെ സന്തോഷത്തിലാണ്
ആഹ്ലാദം തിരതല്ലിയ അന്തരീക്ഷത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജയമോൾ ജോൺസൺ ഉത്ഘാടനം ചെയ്തു,
ഗ്രാമപഞ്ചായത്തംഗം ബി. ബിനു അദ്ധക്ഷത വഹിച്ചു, അംഗനവാടി അദ്ധ്യാപിക ആർ ഓമന സ്വാഗതം പറഞ്ഞു.
ഐസി ഡി എസ് സൂപ്പർവൈസർ ജാസ്മിൻ ജോർജ് , വിജി കെ.വി, അമ്പിളി കെ. എം , സരിതമധു, ലിസി കെ. ജെ, നീതുമോൾ പീറ്റർ, എന്നിവർ പ്രാസംഗിച്ചു പങ്കെടുത്ത എല്ലാവർക്കും പായസ വിതരണവും നടത്തി













































































