പ്രധാന വാര്‍ത്തകള്‍
ലെഫ്. ജനറല്‍ അനില്‍ ചൗഹാന് ഇന്ത്യയുടെ പുതിയ സംയുക്ത സൈനിക മേധാവി
രാജ്യത്തിന്റെ പുതിയ സംയുക്ത സൈനികമേധാവിയായി റിട്ട. ലെഫ്. ജനറല്‍ അനില്‍ ചൗഹാനെ നിയമിച്ചു. സംയുക്ത സൈനികമേധാവിയായിരുന്ന ജനറല്‍ ബിപിന്‍ റാവത്ത് ഹെലികോപ്ടര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ മരണമടഞ്ഞ് ഒമ്ബത് മാസം പിന്നിടുമ്ബോഴാണ് പുതിയ നിയമനം.
സൈന്യത്തിന്റെ ഈസ്റ്റേണ്‍ കമാന്‍ഡ് ചീഫായി 2021ലാണ് ലെഫ്. ജനറല്‍ അനില്‍ ചൗഹാന് വിരമിച്ചത്. ജമ്മു കശ്മീരിലെയും വടക്കുകിഴക്കന്‍ മേഖലകളിലെയും നുഴഞ്ഞുകയറ്റം തടയുന്ന പ്രവര്‍ത്തനങ്ങളില്‍ വിപുലമായ അനുഭവസമ്ബത്തുള്ളയാളാണ് അദ്ദേഹം.