പ്രധാന വാര്‍ത്തകള്‍
തിലാപ്പിയ മത്സ്യകൃഷിക്ക് അപേക്ഷ ക്ഷണിച്ചു

ഫിഷറീസ് വകുപ്പ് നടപ്പിലാക്കിവരുന്ന പി.എം.എം എസ്. വൈ പദ്ധതിക്ക് കീഴില്‍ നൈല്‍ തിലാപ്പിയ റിസര്‍ക്കുലേറ്ററി മത്സ്യകൃഷി ചെയ്യുന്നതിന് താല്‍പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 7.5 ലക്ഷം രൂപ ചെലവുവരുന്ന പദ്ധതിയുടെ 40 ശതമാനമാണ് ധനസഹായം ലഭിക്കുക. വെള്ളകടലാസില്‍ തയ്യാറാക്കിയ അപേക്ഷ ഒക്ടോബര്‍ മൂന്നിനകം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം, ഇടുക്കി, പൈനാവ് എന്ന വിലാസത്തിലോ, [email protected]എന്ന ഇ-മെയിലിലോ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 233226.































































































































