പ്രധാന വാര്‍ത്തകള്‍
ചികിത്സ തേടിയെത്തിയ മധ്യവയസ്കയോട് മോശമായി പെരുമാറിയ കട്ടപ്പന താലൂക്ക് ആശുപത്രിയിലെ അറ്റൻഡർ അറസ്റ്റിൽ
കോതമംഗലം പുതുപ്പാടി പുണച്ചിൽ വീട്ടിൽ പൗലോസിനെയാണ്38) പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമായിരുന്നു കേസിന് ആസ്പദമായ സംഭവം. കൈക്ക് പൊട്ടലേറ്റതിനെ തുടർന്ന് ചികിത്സ തേടിയെത്തിയ വീട്ടമ്മയ്ക്ക് ശസ്ത്രക്രിയ നിർദേശിച്ചു. ശസ്ത്രക്രിയയ്ക്കായി ഓപ്പറേഷൻ ടേബിളിൽ എത്തിച്ചപ്പോൾ മറ്റുള്ള ജീവനക്കാർ മാറിയ സമയത്താണ് ഇയാൾ മോശമായി പെരുമാറിയത്. ഇതുസംബന്ധിച്ച പരാതിയെ തുടർന്ന് പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു.