പ്രധാന വാര്‍ത്തകള്‍
ലഹരി വിമുക്ത കേരളം, അധ്യാപക പരിവർത്തന പരിപാടിയുടെ കട്ടപ്പന ഉപജില്ലാതല പരിശീലനം നാളെ മുതൽ
ലഹരി വിമുക്ത കേരളം, അധ്യാപക പരിവർത്തന പരിപാടിയുടെ കട്ടപ്പന ഉപജില്ലാതല പരിശീലനം നാളെ മുതൽ നാല് ദിവസം കട്ടപ്പന ഗവ ട്രൈബൽ ഹയർസെക്കൻഡറി സ്‌കൂളിലും ഇരട്ടയാർ സെന്റ് തോമസ് ഹയർസെക്കൻഡറി സ്‌കൂളിലും വെച്ചു നടക്കും
ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് ഇരട്ടയാർ സെന്റ് തോമസ് സ്കൂളിൽ ഉദ്ഘാടനം നടക്കും.
ഉപജില്ലയിലെ 1 മുതൽ +2 വരെയുള്ള ഗവ, എയ്‌ഡഡ്, സർക്കാർ അംഗീകാരമുള്ള അൺ എയ്‌ഡഡ് സ്‌കൂളുകളിലെ 1200ൽ അധികം വരുന്ന അധ്യാപകർക്കാണ് പരിശീലനം നൽകുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പ്, എക്സൈസ്, പോലീസ് തുടങ്ങിയവ വകുപ്പുകളാണ് നേതൃത്വം നൽകുന്നത്.
ഗാന്ധി ജയന്തി ദിനത്തിൽ കേരളത്തിലെ മുഴുവൻ കുട്ടികൾക്കും മാതാപിതാക്കൾക്കും ലഹരി വിരുദ്ധ സന്ദേശം എത്തിച്ചു നൽകാനുള്ള ശ്രമമാണ് നടത്തുന്നത്.