പ്രധാന വാര്‍ത്തകള്‍
മുക്കുപണ്ടം പണയംവച്ചു പണം തട്ടിയ കേസിൽ യുവാവിനെ പോലീ സ് അറസ്റ്റ് ചെയ്തു
മുക്കുപണ്ടം പണയംവച്ചു പണം തട്ടിയ കേസിൽ യുവാവിനെ പോലീ സ് അറസ്റ്റ് ചെയ്തു. ഇടുക്കി മണിയാർകുടി കുന്നത്ത് അഖിൽ ബിനുവി (21)നെയാണ് അയർക്കുന്നം പോലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞദിവസം ഇയാൾ അയർക്കുന്നം ജംഗ്ഷനിൽ പ്രവർത്തിക്കുന്ന നെല്ലമ്പുഴ ഫി നാൻസ് എന്ന സ്ഥാപനത്തിൽ വന്നു സ്വർണം എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് 23.5 ഗ്രാം തൂക്കം വരുന്ന മുക്കുപണ്ടം പണയം വച്ച് 80,000 രൂപ തട്ടിയെടുക്കുകയായിരുന്നു.
കടയുടമ പരിശോധിച്ചപ്പോൾ മുക്കുപണ്ടമാണെന്ന് മനസിലാക്കുകയും പൊലീസില്‍ പരാതിപ്പെടുകയുമായിരുന്നു. തുടര്‍ന്ന് ജില്ല പൊലീസ് മേധാവി കെ കാർത്തികിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇയാളെ ഇടുക്കിയിൽ നിന്നും പിടികൂടുകയായിരുന്നു.