കശ്മീർ പരാമർശം കലാപമുണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെ; കെ.ടി ജലീലിനെതിരെ കേസെടുത്തു

പത്തനംതിട്ട: കശ്മീർ വിഷയത്തിൽ വിവാദ പരാമർശം നടത്തിയ മുൻമന്ത്രി കെ.ടി.ജലീലിനെതിരെ പത്തനംതിട്ട കീഴ്‌വായ്പൂർ പൊലീസ് കേസെടുത്തു. ജലീലിനെതിരെ കേസെടുക്കാൻ തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം കീഴാവനൂർ എസ്എച്ച്ഒയ്ക്ക് നിർദേശം നൽകിയിരുന്നു.
153 ബി പ്രകാരവും പ്രിവൻഷൻ ഓഫ് ഇന്റൻഷൻ ടു നാഷനൽ ഓണർ ആക്ട് 1971 സെക്‌ഷൻ 2 പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. പരാമർശം കലാപമുണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെയെന്ന് എഫ്ഐആറിൽ പറയുന്നു. ജലീലിന്റെ വിവാദ ഫെയ്സ്ബുക് പോസ്റ്റിനെതിരെ ആർഎസ്എസ് ജില്ലാ പ്രചാർ പ്രമുഖ് അരുൺ മോഹൻ കോടതിയെ സമീപിച്ചിരുന്നു.
പരാമർശം നടത്തിയതിനെ തുടർന്ന് ജലീലിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് അരുൺ ഈ മാസം 12ന് കീഴുവാളൂർ പൊലീസിനും ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഇതിന് പിന്നാലെയാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. ഇന്നലെ കേസ് പരിഗണിച്ച ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് രേഷ്മ ശശിധരനാണ് ജലീലിനെതിരെ കേസെടുക്കാൻ ഉത്തരവിട്ടത്. ജലീലിന്റെ പരാമർശം മതവികാരം വ്രണപ്പെടുത്തുകയും കലാപത്തിന് പ്രേരിപ്പിക്കുകയും ദേശീയ ബഹുമതികളോടുള്ള അനാദരവ് കാണിക്കുകയും ചെയ്യുന്നുവെന്ന് ഹർജിയിൽ പറയുന്നു.













































































