പ്രധാന വാര്‍ത്തകള്‍
കൊടുംകുറ്റവാളിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു
തൊടുപുഴ: കൊടുംകുറ്റവാളിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. ജില്ലയില്‍ വിവിധ കേസുകളില്‍ പ്രതിയായ കരിമണ്ണൂര്‍ പാഴൂക്കര ഭാഗത്തുതാമസിക്കുന്ന ചെമ്മലക്കുഴിയില്‍ ജോമോനെയാണ് (37) വിയ്യൂര്‍ ജയിലില്‍ അടച്ചത്.
തൊടുപുഴയിലും പരിസരങ്ങളിലുമായി മോഷണം, പിടിച്ചുപറി, കഞ്ചാവ് കച്ചവടം തുടങ്ങിയ നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
ജില്ല പൊലീസ് മേധാവി വി.യു. കുര്യാക്കോസിന്റെ നിര്‍ദേശപ്രകാരം തൊടുപുഴ ഡിവൈ.എസ്.പി മധുബാബു, കരിമണ്ണൂര്‍ ഇന്‍സ്പെക്ടര്‍ സുമേഷ് സുധാകരന് എന്നിവരുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. ഞായറാഴ്ച രാവിലെ താമസസ്ഥലത്തുനിന്ന് എസ്.ഐ പി.എന്‍. ദിനേശ്, എ.എസ്.ഐ പി.ജി. രാജേഷ്, സി.പി.ഒമാരായ പി.എ. ഷെരീഫ്, എം.ആര്. അനീഷ്, വനിത എ.എസ്.ഐമാരായ ജയ, യമുന എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്.