ഇടുക്കി അണക്കെട്ടിലെ റൂള്‍ലെവലില്‍ മാറ്റം; ബുധനാഴ്ച വരെ ബ്ലൂ അലര്‍ട്ട് ലെവല്‍ 2369.95 അടിയായിരുന്നു
തൊടുപുഴ: ഇടുക്കി അണക്കെട്ടിലെ റൂള്‍ലെവലില്‍ മാറ്റം. ബുധനാഴ്ച വരെ ബ്ലൂ അലര്‍ട്ട് ലെവല്‍ 2369.95 അടിയായിരുന്നു.
ഇന്നലെ മുതല്‍ ഇത് 2372.58 അടിയായി ഉയര്‍ന്നു. 2378.58 അടിയാണ് ഓറഞ്ച് അലര്‍ട്ട് ലെവല്‍. 2379.58 അടിയാണ് റെഡ് അലര്‍ട്ട് ലെവല്‍. 2380.58 അടിയാണ് അപ്പര്‍ റൂള്‍ലെവല്‍. ഈ മാസം അവസാനം വരെ ഇത് തുടരും.
ഇന്നലെ രാവിലെ രേഖപ്പെടുത്തിയ കണക്ക് പ്രകാരം 2370.24 അടിയാണ് ഡാമിലെ ജലനിരപ്പ്. ആകെ സംഭരണ ശേഷിയുടെ 64.24 ശതമാനമാണിത്. 2403 അടിയാണ് പരമാവധി സംഭരണശേഷി. മഴയുടെ ശക്തി കുറഞ്ഞെങ്കിലും ദിവസവും സംഭരണിയിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് കാര്യമായി കുറയാതെ തുടരുകയാണ്.
ഈ മാസം മാത്രം ഇതുവരെ 683.991 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കാവശ്യമായ വെള്ളമൊഴുകിയെത്തി. ജൂണിനെ അപേക്ഷിച്ച് നാലിരട്ടിയോളം അധികമാണിത്. കഴിഞ്ഞ 20 ദിവസത്തിനിടെ 30 അടിയോളം വെള്ളമാണ് കൂടിയത്. കാലവര്‍ഷം 50 ദിവസം പിന്നിടുമ്ബോള്‍ 30 ശതമാനം മഴയുടെ കുറവ് ജില്ലയിലുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 135.6 അടിയായി കുറഞ്ഞു. നേരത്തെ ഇത് 135.9 വരെ എത്തിയിരുന്നു. റൂള്‍കര്‍വ് പ്രകാരം 136.6 അടി വരെ ഇവിടെ വെള്ളം സംഭരിക്കാം.
















































































































