Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Oxy
Hifesh
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
HI
previous arrow
next arrow
ആരോഗ്യം

ഘാനയില്‍ മാര്‍ബര്‍ഗ് വൈറസ് രണ്ട് പേരില്‍ കണ്ടെത്തിയതായി സ്ഥിരീകരണം



അക്ര: ഘാനയില്‍ മാര്‍ബര്‍ഗ് വൈറസ് രണ്ട് പേരില്‍ കണ്ടെത്തിയതായി സ്ഥിരീകരണം.

എബോളയ്ക്ക് സമാനമായ പകര്‍ച്ച വ്യാധിയാണ് മാര്‍ബര്‍​ഗ്. ഈ മാസം മരിച്ച രണ്ട് രോ​ഗികളിലാണ് അതിവ്യാപന ശേഷിയുള്ള വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതെന്ന് ഘാന ആരോ​ഗ്യ വിഭാ​ഗം വ്യക്തമാക്കി. ഇരുവരുടേയും സാമ്ബിളുകള്‍ പോസിറ്റീവായി.

സാമ്ബിളുകള്‍ ആദ്യം ഘാനയില്‍ തന്നെയായിരുന്നു പരിശോധിച്ചത്. ജൂലൈ പത്തിനായിരുന്നു പരിശോധന. ഇതിന്റെ ഫലം പോസിറ്റീവായിരുന്നു. എന്നാല്‍ ഇത് മാര്‍ബര്‍​ഗ് വൈറസ് തന്നെയാണോ എന്ന് ഉറപ്പിക്കാന്‍ സെന​ഗലിലെ ലബോറട്ടറിയില്‍ കൂടി പരിശോധിക്കണമെന്ന് ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കി.

പിന്നാലെ സെന​ഗലിലെ ഡാക്കറിലുള്ള പാസ്ചര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ച്‌ രണ്ട് സാമ്ബിളുകള്‍ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കി. ഇതിലും ഫലം പോസിറ്റീവായതോടെയാണ് വൈറസിന്റെ സ്ഥിരീകരണം.


രോ​ഗികളുമായി സമ്ബര്‍ക്കം പുലര്‍ത്തിയ എല്ലാവരേയും നിലവില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിട്ടുണ്ട്. ഇതുവരെയായി ആര്‍ക്കും രോ​ഗ ലക്ഷണങ്ങള്‍ കണ്ടിട്ടില്ല.

പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ മാര്‍ബര്‍​ഗ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തുന്ന രണ്ടാമത്തെ രാജ്യമാണ് ഘാന. നേരത്തെ ​ഗിനിയയിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം ​ഗിനിയയില്‍ ഒരു രോ​ഗിയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ പിന്നീട് കേസുകള്‍ കണ്ടെത്തിയില്ല.

പശ്ചിമാഫ്രിക്കയിലെ മാര്‍ബര്‍ഗില്‍ ഇത് രണ്ടാമത്തെ മാത്രം പൊട്ടിത്തെറിയാണ്. ഈ മേഖലയിലെ ആദ്യത്തെ വൈറസ് കേസ് കഴിഞ്ഞ വര്‍ഷം ഗിനിയയില്‍ കണ്ടെത്തി, കൂടുതല്‍ കേസുകളൊന്നും കണ്ടെത്തിയില്ല.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!