6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

വണ്ടി പെരിയാർ സത്രം എയർസ്ടിപ്പിന്റെ അവശേഷിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ നീണ്ടുപോവുന്നതിൽ ഇടുക്കി ജില്ലാ വികസന കമ്മീഷണർ അർജുൻ പാണ്ഡ്യന്റെ നേതൃത്വത്തിൽ അടിയന്തിര യോഗം വിളിച്ച് ചേർത്തു



വണ്ടി പെരിയാർ സത്രം എയർസ്ടിപ്പിന്റെ അവശേഷിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ നീണ്ടുപോവുന്നതിൽ ഇടുക്കി ജില്ലാ വികസന കമ്മീഷണർ അർജുൻ പാണ്ഡ്യന്റെ നേതൃത്വത്തിൽ അടിയന്തിര യോഗം വിളിച്ച് ചേർത്തു.

ഇതിന് മുന്നോടിയായി ഉദ്യോഗസ്ഥർക്കൊപ്പം സത്രം എയർസ്ട്രിപ്പിൽ സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി.

വണ്ടിപ്പെരിയാർ സത്രം എയർസ്ട്രിപ്പിൽ രണ്ട് തവണ പരീക്ഷണ പറക്കൽ വിഫലമായതോടെയാണ് എയർസ്ട്രിപ്പിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ മന്ദഗതിയിലായ സാഹചര്യത്തിൽ സ്ഥലത്തെത്തി. നേരിൽ സ്ഥിതിഗതികൾ വിലയിരുത്തി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ചേർത്തത്. സത്രം എയർസ്ട്രിപ്പിൽആദ്യ തവണ വിമാനമിറക്കുന്നത് പരാജയപ്പെട്ടതോടെ റൺവേയ്ക്ക് എതിർ ദിശയിലെ കുന്ന് ഇടിച്ചു നിരത്തുവാനും റൺവേയുടെ നിർമാണം പൂർത്തീകരിക്കുവാനും എയർഫോഴ്സ് അധികൃതർ നിർദേശം നൽകിയിരുന്നു. എന്നാൽ . കഴിഞ്ഞ ദിവസവും എയർ ഫോഴ്സിന്റെ ചെറുവിമാനം സത്രം എയർസ്ട്രിപ്പിൽ ഇറക്കാനാവാതെ വന്നതോടു കൂടിയുമാണ് നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തീകരിച്ചില്ല എന്ന എയർഫോഴ്സ് അധികൃതരുടെ അറിയിപ്പിനെ തുടർന്ന് നിർമാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിലാക്കുന്നതിനായാണ് ഉദ്യോഗസ്ഥരുടെയും കോൺട്രാക്ടറുടെയും യോഗം വിളിച്ച് ചേർത്തത്.

വരുന്ന പത്ത് ദിവസത്തിനകം തന്നെ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തീകരിക്കണമെന്ന് സന്ദർശനത്തിന് ശേഷം നടന്ന യോഗത്തിൽ അർജുൻ പാണ്ഡ്യൻ നിർദേശിച്ചു.


നിർമ്മാണപ്രവർത്തനങ്ങൾ വൈകുന്നതിൽ ഖേദം അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. സത്രം എയർസ്ട്രിപ്പ് സന്ദർശന ശേഷം വണ്ടിപ്പെരിയാർ മൗണ്ട് എസ്റ്റേറ്റ് ഓഫീസിൽ വച്ചാണ് യോഗം വിളിച്ച് ചേർത്തത് NCC ഉദ്യോഗസ്ഥർ വിവിധ വകുപ്പ് തല ഉദ്യോഗസ്ഥരും പങ്കെടുത്തു









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!