Idukki വാര്ത്തകള്തൊഴിലവസരങ്ങൾ
പീരുമേട് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ ദിവസ വേതനടിസ്ഥാനത്തില്‍ താല്‍ക്കാലികമായി മെയില്‍, ഫീമെയില്‍ അറ്റന്‍ഡര്‍മാരെയും ,മെയില്‍, ഫീമെയില്‍ സ്റ്റാഫ് നേഴ്സുമാരെയും നിയമിക്കുന്നതിന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു
പീരുമേട് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ ദിവസ വേതനടിസ്ഥാനത്തില്‍ താല്‍ക്കാലികമായി മെയില്‍, ഫീമെയില്‍ അറ്റന്‍ഡര്‍മാരെയും ,മെയില്‍, ഫീമെയില്‍ സ്റ്റാഫ് നേഴ്സുമാരെയും നിയമിക്കുന്നതിന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ഉദ്ദ്യോഗാര്‍ത്ഥികള്‍ക്ക് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും സഹിതം ജൂലൈ 5 ന് അറ്റന്ഡമാര്ക്കുള്ള ഇന്റര്‍വ്യൂവും, ജൂലൈ 6 ന് സ്റ്റാഫ് നേഴ്സുമാര്‍ക്കുള്ള ഇന്റര്‍വ്യൂവും രാവിലെ 10 മണിക്ക് പീരുമേട് എസ്.എം.സ് ക്ലബില്‍ നടത്തുന്നതിലും പങ്കെടുക്കാം. പ്രാഥമിക എഴുത്ത് പരിക്ഷയുടെ അടിസ്ഥാനത്തിലാകും ഇന്റര്‍വ്യൂ. യോഗ്യതകള്‍
- അറ്റന്‍ഡര്‍
മിനിമം യോഗ്യത 7-ാംക്ലാസ്സ് പാസ്സായിരിക്കണം. 10ാം ക്ലാസിന് മുകളില്യോഗ്യതയുള്ളവരെ പരിഗണിക്കുന്നതല്ല.
2022 ജൂലൈ ഒന്നിന് 40 വയസ്സ് തികയാന്‍ പാടില്ല. കോവിഡ് ബ്രിഗേഡില്‍ ജോലി ചെയ്തവര്‍ക്കും, പീരുമേട് താലൂക്ക് നിവാസികള്‍ക്കും മുന്‍ഗണന. - സ്റ്റാഫ് നേഴ്സ്
ജനറല്‍ നഴ്സിംഗ്/ബി.എസ്.സി നേഴ്സിംഗ്കോഴ്സ് പാസ്സായിരിക്കണം. കേരള നേഴ്സിംഗ് രജിസ്ട്രേഷന് ഉണ്ടായരിക്കണം. 2022 ജൂലൈ ഒന്നിന് 40വയസ്സ് തികയാന്‍ പാടില്ല. കോവിഡ് ബ്രിഗേഡില്‍ ജോലി ചെയ്തവര്‍ക്കും , പീരുമേട് താലൂക്ക് നിവാസികള്‍ക്ക് മുന്‍ഗണന. പ്രവൃത്തി പരിചയം അഭികാമ്യം. ഫോണ്‍. 04869 232424, ,8281030173, 9947448059.