ആര്‍ഭാടങ്ങളില്ലാതെ വയോജനമന്ദിരത്തില്‍ പി. ശ്രീരാമകൃഷ്ണന്റെ മകള്‍ നിരഞ്ജന വിവാഹിതയായി
തവനൂര്‍: മുന്‍ സ്പീക്കറും നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാനുമായ പി. ശ്രീരാമകൃഷ്ണന്റെ മകള്‍ നിരഞ്ജന വിവാഹിതയായി.
ആര്‍ഭാടങ്ങളില്ലാതെ വയോജനമന്ദിരത്തില്‍ ഒരുക്കിയ കതിര്‍മണ്ഡപത്തില്‍ അമ്മമാരെ സാക്ഷിയാക്കിയായിരുന്നു വിവാഹം. വിവാഹം നടന്നത് സാമൂഹികനീതി വകുപ്പിനു കീഴിലുള്ള മലപ്പുറം തവനൂരിലെ മന്ദിരത്തില്‍വെച്ചായിരുന്നു.
ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു. വരന് തിരുവനന്തപുരം പിടിപി നഗറില്‍ വൈറ്റ്പേളില്‍ ശിവകുമാറിന്റെയും ചിത്രലേഖയുടെയും മകന് സംഗീതാണ്.
ആറുപവന്‍ സ്വര്‍ണാഭരണങ്ങള്‍ ശ്രീരാമകൃഷ്ണന് വിവാഹവേദിയില്‍വെച്ച് സ്ത്രീധനരഹിത വിവാഹ സംഗമത്തിലേക്ക് സംഭാവനചെയ്തു. ആഭരണങ്ങള്‍ പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന് ഏറ്റുവാങ്ങി. ശ്രീരാമകൃഷ്ണനും കുടുംബവും എല്ലാ വിശേഷദിവസങ്ങളും വയോധികര്‍ക്കൊപ്പമാണ് ചെലവഴിക്കാറുള്ളത്.