പ്രധാന വാര്‍ത്തകള്‍
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൻ തീപിടുത്തം.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൻ തീപിടുത്തം. ആശുപത്രിയിലെ കാർഡിയോളജി വാർഡിലെ ജനറേറ്ററിൽ നിന്നാണ് തീ പിടിച്ചത്. പ്രദേശത്തു നിന്നും തീയും പുകയും ഉയരുന്നത് കണ്ട രോഗികളും കൂട്ടിരിപ്പുകാരും ആശുപത്രി ജീവനക്കാരും വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചതിനെ തുടർന്ന് കോട്ടയം യൂണിറ്റിൽ നിന്നുള്ള സംഘം സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്.