Idukki വാര്‍ത്തകള്‍
ഹോളി ക്രോസ് കോളേജ് കായിക മേളയ്ക്ക് സമാപനം

പുറ്റടി ഹോളി ക്രോസ് കോളേജിൽ ഫെബ്രുവരി 2 മുതൽ നടന്നു വന്നിരുന്ന വാർഷിക കായികമേള ഇൻഫർണോ 2026 വെള്ളിയാഴ്ച സമാപിച്ചു. ഒരാഴ്ചയിലധികം നീണ്ടുനിന്ന വിവിധ കായിക മത്സരങ്ങൾ വിദ്യാർത്ഥികളുടെ മികച്ച പങ്കാളിത്തവും കായിക മികവുംകൊണ്ട് ശ്രദ്ധേയമായി.
അവസാന ദിനത്തിൽ രാവിലെ നടന്ന മാർച്ച് പാസ്റ്റും തുടർന്ന് സംഘടിപ്പിച്ച അത്‌ലറ്റിക് മത്സരങ്ങളുമാണ് കായികമേളയ്ക്ക് സമാപനം കുറിച്ചത്. കോളേജിലെ സംസ്ഥാന–സർവകലാശാല തല താരങ്ങളായ സരുൺ, ജെതിൻ എന്നിവർ ചേർന്ന് ദീപശിഖാ പ്രയാണം നടത്തി.
സമാപന സമ്മേളനം കോളേജ് മാനേജർ എം.കെ. സ്കറിയ ഉദ്ഘാടനം ചെയ്തു. തുടർന്ന് വിവിധ ഇനങ്ങളിലെ വിജയികൾക്ക് ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു.
പരിപാടികൾക്ക് കോളേജ് യൂണിയൻ ഭാരവാഹികൾ, ജനറൽ ക്യാപ്റ്റൻ ഐമാൻ, അധ്യാപകൻ ബിബിൻ കെ. രാജു എന്നിവർ നേതൃത്വം നൽകി.













































































