എം വി കുര്യൻ കേരള കോൺഗ്രസ്-എം കാഞ്ചിയാർ മണ്ഡലം പ്രസിഡന്റ്
കേരള കോൺഗ്രസ് എം കാഞ്ചിയാർ മണ്ഡലം കമ്മിറ്റി യോഗവും, തിരഞ്ഞെടുപ്പും 25/2/2022ൽ കാഞ്ചിയാർ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു തിരഞ്ഞെടുപ്പ് യോഗം കേരള സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു പാർട്ടി ജില്ലാ പ്രസിഡണ്ട് ശ്രീ ജോസ് പാലത്തിനാൽ മുഖ്യപ്രഭാഷണം നടത്തി ശ്രീ ഷാജി കാഞ്ഞമല ആശംസയർപ്പിച്ചു വരണാധികാരി അഡ്വക്കേറ്റ് മനോജ് എം തോമസ് തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പാലിച്ച് നടത്തിയ തിരഞ്ഞെടുപ്പിൽ ശ്രീ എം വി കുര്യൻ പ്രസിഡണ്ടായും,വൈസ് പ്രസിഡണ്ട് മാരായി ശ്രീ പിസി ചാക്കോ, ശ്രീ കെ എം തോമസ്, ട്രഷറർ ആയി, ശ്രീ മനോജ് ജോസഫ്, സെക്രട്ടറിമാരായി അഡ്വക്കേറ്റ് ജോസ് കാപ്പൻ, സുനിൽ കലവനാകുന്നേൽ, മനേഷ് കോട്ടാറ്റ് എന്നിവരെയും തിരഞ്ഞെടുത്തു,
നിയോജക മണ്ഡലം കമ്മിറ്റിയിലേക്ക് ബിജു ജോസഫ്,അഭിലാഷ് മാത്യു,ജോമോൻ പൊടിപാറ ജെയിംസ് പാണ്ടൻമാനാൽ സെബാസ്റ്റ്യൻ വാണിയിടം തങ്കച്ചൻ പറപ്പള്ളി,ബാലൻ ചക്കൻ, ഷൈബി ജോബി, ലിസി പൂമറ്റം എന്നിവരെ തിരഞ്ഞെടുത്തു,12 പേർ അടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചു, തിരഞ്ഞെടുപ്പ് യോഗത്തിനുശേഷം കാഞ്ചിയാർ പള്ളിക്കവല യിൽ മന്ത്രി റോഷി അഗസ്റ്റിൻ ജോസ് പാലത്തിനാൽ ഷാജി കാഞ്ഞമല എംവി കുര്യൻ എന്നിവരുടെ നേതൃത്വത്തിൽ പ്രകടനവും നടന്നു എം വി കുര്യൻ മുൻ കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും 5 ടൈമായി മണ്ഡലം പ്രസിഡണ്ട് ആയി പ്രവർത്തിച്ച് വരികയും ചെയ്യുന്നു