Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Oxy
Hifesh
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
Banner
previous arrow
next arrow
തൊഴിലവസരങ്ങൾ

കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപക നിയമനം



പട്ടികജാതി വികസന വകുപ്പിനു കീഴില്‍ ഇടുക്കി ജില്ലയില്‍ പീരുമേട് പ്രവര്‍ത്തിക്കുന്ന ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2021 -22 അധ്യായന വര്‍ഷത്തേക്ക് ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ (തമിഴ് മീഡിയം) ജോഗ്രഫി തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട തസ്തികയിലേക്ക് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന യോഗ്യതകള്‍ ഉള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.

പട്ടികജാതി/പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണ. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ , ജില്ലാ പട്ടികജാതി വികസന ഓഫീസ്, സിവില്‍ സ്റ്റേഷന്‍ രണ്ടാം നില, കുയിലിമല, പൈനാവ് പി ഒ ഇടുക്കി. പിന്‍ – 685603 എന്ന വിലാസത്തിലോ [email protected] എന്ന മെയിലിലേക്കോ അയക്കാവുന്നതാണ്.

വിദ്യാഭ്യാസ വകുപ്പില്‍ നിന്നും അധ്യാപകരെ നിയമിക്കുന്ന മുറക്ക് കരാര്‍ നിയമനം റദ്ദാക്കപ്പെടുന്നതാണ്. നിയമനം ലഭിക്കുന്നവര്‍ സ്ഥാപനത്തില്‍ താമസിച്ച് ജോലി ചെയ്യേണ്ടതാണ്.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രു.10 ന് വൈകിട്ട് 5 മണി വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 -296297 എന്ന നമ്പറില്‍ ബന്ധപ്പെടുക.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!