കരാറടിസ്ഥാനത്തില്‍ പാലിയേറ്റിവ് കെയര്‍ നേഴ്സ് ആയി ജോലി ചെയ്യാന്‍ താല്പര്യമുള്ള നഴ്സസ്;അപേക്ഷ ക്ഷണിച്ചു
വാഴത്തോപ്പ് പഞ്ചായത്തില്‍ പാലിയേറ്റിവ് പരിചരണ പദ്ധതിയിലേക്ക് കരാറടിസ്ഥാനത്തില്‍ പാലിയേറ്റിവ് കെയര്‍ നേഴ്സ് ആയി ജോലി ചെയ്യാന്‍ താല്പര്യമുള്ള കേരള നഴ്സസ് ആന്‍ഡ് മിഡ് വൈവ്സ് കൗണ്‍സിലില്‍ നിന്നും ലഭിച്ച നഴ്സിംഗ് രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്സിംഗ് ആന്‍ഡ് മിഡ് വൈഫറി, ബേസിക് സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ പാലിയേറ്റിവ് നഴ്സിംഗ് എന്നീ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.വാഴത്തോപ്പ് പഞ്ചായത്തില്‍ സ്ഥിരതാമസമുള്ളവര്‍ക്കും ഈ ജോലിയില്‍ മുന്‍പരിചയമുള്ളവര്‍ക്കും മുന്‍ഗണന താല്പര്യം ഉള്ളവര്‍ ഈ മാസം 21 നു ഉച്ചയ്ക്ക് 1 മണിക്ക് മുന്‍പായി ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം പഞ്ചായത്ത് കാര്യാലയത്തിലോ മെഡിക്കല്‍ ഓഫീസര്‍ മുന്‍പാകെയോ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04862235186