6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
ആരോഗ്യംപ്രധാന വാര്‍ത്തകള്‍

തുണി മാസ്കാണോ ഉപയോഗിക്കുന്നത്? എങ്കിൽ കോവിഡ് പിടിപെടാൻ 20 മിനിറ്റ് മതി; പഠനം പറയുന്നതിങ്ങനെ



          ലോകമെങ്ങും കോവിഡ് 19  കേസുകളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ വകഭേദമായ ഒമിക്രോൺ  അതിവേഗത്തിലാണ് വ്യാപിക്കുന്നത്. ഈ സാഹചര്യത്തിൽ കോവിഡിന്റെ ഒന്നാം തരംഗ സമയത്തെയും രണ്ടാം തരംഗ സമയത്തെയും അപേക്ഷിച്ച് ഇരട്ടി ശ്രദ്ധ ആവശ്യമായ നിർണായക ഘട്ടത്തിലാണ് നമ്മളെല്ലാമുള്ളത്. കൊവിഡ്-19 കേസുകൾ വീണ്ടും അതിവേഗം ഉയരുന്ന സാഹചര്യത്തിൽ പ്രാഥമിക മുൻകരുതൽ എന്ന നിലയിൽ മാസ്ക് ഉപയോഗം തന്നെയാണ് ഫലപ്രദം.തുണി മാസ്കുകളിലും (Cloth Mask) N95 മാസ്കുകളിലും (N95 Mask) വെച്ച് ഏതാണ് കൂടുതൽ ഗുണകരം എന്ന തരത്തിലുള്ള ചർച്ചകൾ വീണ്ടും സജീവമാവുകയാണ്. രണ്ടാമത്തെ കോവിഡ് തരംഗത്തിന് ശേഷം രാജ്യത്ത് കോവിഡ് കേസുകൾ കുറഞ്ഞതോടെ പലരും തുണി മാസ്കുകൾ ഉപയോഗിക്കാൻ തുടങ്ങിയിരുന്നു. എന്നാൽ പുറത്തേക്ക് ഇറങ്ങുന്ന ഭൂരിഭാഗം ആളുകളും ഇപ്പോഴും സർജിക്കൽ മാസ്കുകൾ അല്ലെങ്കിൽ N95 ഉപയോഗിക്കാനാണ് താത്പര്യപ്പെടുന്നത്. തുണി കൊണ്ടുള്ള മാസ്കിനെക്കാൾ പതിന്മടങ്ങ് സുരക്ഷിതത്വം N95 മാസ്കുകൾ നൽകുന്നു എന്നതാണ് അതിന്റെ കാരണം. ഇന്ത്യ ഇന്ന് കൊറോണ വൈറസിന്റെ മൂന്നാം തരംഗത്തോട് പൊരുതാൻ തയ്യാറെടുക്കുന്ന ഘട്ടത്തിൽ കൂടുതൽ ഫലപ്രദമായ മാസ്കുകൾ തന്നെയാണ് എല്ലാവരും തേടുന്നത്.          സമീപകാലങ്ങളിലെ പഠനങ്ങൾ അനുസരിച്ച് തുണി കൊണ്ടുള്ള മാസ്ക് ആണ് ധരിക്കുന്നതെങ്കിൽ നിങ്ങൾക്ക് വൈറസ് ബാധിക്കാൻ വെറും 20 മിനുട്ട് മതി. ശാസ്ത്രജ്ഞരുടെയും വിദഗ്ധരുടെയും അഭിപ്രായത്തിൽ കോവിഡ് -19 ന്റെ പകർച്ചയിൽ നിന്നും N95 മാസ്കുകളാണ് നിങ്ങൾക്ക് പരമാവധി സംരക്ഷണം വാഗ്ദാനം ചെയ്യുന്നത്. സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം മാസ്‌ക് ധരിക്കാത്ത ഒരാൾക്ക് ആറടി അകലത്തിലുള്ള ഒരാളിൽ നിന്നും കോവിഡ് വൈറസ് 15 മിനിറ്റിനുള്ളിൽ ബാധിക്കും.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!