പ്രധാന വാര്‍ത്തകള്‍
സിപിഎം തിരുവല്ല പെരിങ്ങര ലോക്കൽ സെക്രട്ടറിയെ വെട്ടിക്കൊന്നു
പത്തനംതിട്ട: തിരുവല്ലയിൽ സിപിഎം പ്രാദേശിക നേതാവിനെ വെട്ടിക്കൊന്നു. പെരിങ്ങര സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മുൻ പഞ്ചായത്ത് അംഗവുമായ പി.ബി.സന്ദീപ് കുമാറിനെയാണ് വെട്ടിക്കൊന്നത്. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. ബൈക്കിൽ എത്തിയ മൂന്നംഗ സംഘമാണ് സന്ദീപിനെ വെട്ടിയതെന്നാണ് വിവരം. ഗുരുതരമായ പരിക്കുകളോടെ സന്ദീപിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അൽപസമയത്തിനകം മരണം സ്ഥിരീകരിച്ചു.. ഗുണ്ടാസംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. സിപിഎമ്മിന്റെ സംസ്ഥാനനേതാക്കൾ തിരുവല്ലയിലേക്ക് എത്തുന്നുണ്ട്. സംഭവത്തിന് പിന്നിൽ രാഷ്ട്രീയവൈരാഗ്യമുണ്ടോയെന്ന കാര്യം അറിവായിട്ടില്ല. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. കൊലപാതകവിവരം പുറത്തു വന്നതിന് പിന്നാലെ സ്ഥലത്തേക്ക് കൂടുതൽ പൊലീസ് എത്തിയിട്ടുണ്ട്.