San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-11-19 at 6.57.59 AM
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

തീർഥാടക വിശ്രമകേന്ദ്രം തൊടുപുഴയിൽ സജ്ജം, ശബരിമല തീർഥാടകർക്ക് വേണ്ട സഹായങ്ങൾ ലഭ്യമാകും



തൊടുപുഴ : നഗരത്തിലൂടെയും പരിസരപ്രദേശത്തുകൂടെയും കടന്നുപോകുന്ന ശബരിമല തീർഥാടകർക്ക് വിശ്രമിക്കുന്നതിനും ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുന്നതിനുമായി തൊടുപുഴ നഗരസഭയുടെ നേതൃത്വത്തിൽ വിശ്രമകേന്ദ്രം സജ്ജമാക്കി.

നഗരസഭാ ഓഫീസിന് സമീപം ഒരുക്കിയ വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ സാബിറ ജലീൽ നിർവഹിച്ചു. വൈസ് ചെയർമാൻ കെ. ദീപക് അധ്യക്ഷത വഹിച്ചു. വിശ്രമകേന്ദ്രത്തിൽ തീർഥാടകർക്കായി കുടിവെള്ള സൗകര്യം,നഗരസഭയുടെ ആംബുലൻസ് സേവനം, മൊബൈൽ ഫോൺ ചാർജിങ് യൂണിറ്റ്, ഫാൻ, പോലീസ്, അഗ്നിരക്ഷാസേന സഹായം, ഹെൽപ്പ് ലൈൻ നമ്പരുകൾ, മെഡിക്കൽ സഹായം, സമീപത്തുള്ള നഗരസഭാ ശൗചാലയ സൗകര്യം, പാർക്കിങ്, തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ക്യു.ആർ. കോഡുമെല്ലാം ലഭ്യമാക്കിയിട്ടുണ്ട്.

തീർഥാടന പാതകളിലെ വിവിധ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ മലയാളം, ഇംഗ്ലീഷ്, ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് എന്നീ ആറ് ഭാഷകളിൽ ഇതിലൂടെ ലഭ്യമാകും. തൊടുപുഴ നഗരസഭയിൽ ആദ്യമായാണ് ശബരിമല തീർഥാടകർക്കായി ഇത്തരത്തിൽ പ്രത്യേക വിശ്രമകേന്ദ്രവും സഹായസൗകര്യങ്ങളും ഒരുക്കുന്നത്.‌

വാർഡ് കൗൺസിലർ ഗോപാലകൃഷ്ണൻ, സുധാകരൻ നായർ, ഷാഹുൽ ഹമീദ്, സുബൈദ സേയ്‌തു മുഹമ്മദ്, മേഴ്സി സെബാസ്റ്റ്യൻ, റംസിയ നിയാസ്, എസ്.എച്ച്.ഒ. മനേഷ് പൗലോസ്, ഫയർ സ്റ്റേഷൻ ഓഫീസർ ടി.കെ. ജയറാം, ഡെപ്യൂട്ടി തഹസിൽദാർ ദീപ തുടങ്ങിയവർ പങ്കെടുത്തു.







ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button