San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍

ഭിന്നത ഒഴിവാക്കുന്നതിന്റെ ഭാഗമായി വൈദ്യുതി പ്രതിസന്ധിയുണ്ടെന്ന കെഎസ്ഇബി മുന്‍ ചെയര്‍മാന്റെ റിപ്പോര്‍ട്ടില്‍ അന്വേഷണമില്ല



സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഉണ്ടെന്ന കെഎസ്ഇബി മുന്‍ ചെയര്‍മാന്‍ എംജി രാജമാണിക്യത്തിന്റെ റിപ്പോര്‍ട്ടില്‍ അന്വേഷണമില്ല. വസ്തുതാ പരിശോധന മാത്രമാണ് നടത്തുക. മുഖ്യമന്ത്രിയ്ക്കും വൈദ്യുതി മന്ത്രിയ്ക്കും ഇടയിലുള്ള ഭിന്നത ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.

വിവാദമായ വൈദ്യുതി വാങ്ങല്‍ ഇടപാടുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ഏറ്റവും പ്രധാനപ്പെട്ട ആക്ഷേപം മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു എന്നതായിരുന്നു. ഒക്ടോബര്‍ 29ന് വൈദ്യുതി ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ എം ജി രാജമാണിക്യം സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുണ്ടെന്നും അടിയന്തരമായി തീരുമാനം എടുക്കണമെന്നും കാണിച്ച് മുഖ്യമന്ത്രിക്ക് ഒരു കത്തയച്ചിരുന്നു. ഈ നോട്ടാണ് പിന്നീട് വിവാദമായ ജിഎന്‍എ ഇടപാടിലേക്ക് കാര്യങ്ങളെക്കൊണ്ടെത്തിച്ചത് എന്നതായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. ഇക്കാര്യത്തില്‍ പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തിരുന്നു. ഈ അന്വേഷണമാണ് ഇപ്പോള്‍ വേണ്ടെന്ന് വച്ചിരിക്കുന്നത്.

ഊര്‍ജ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പുനീത് കുമാറാണ് വിഷയത്തില്‍ വസ്തുതാ പരിശോധന നടത്തുക. മുഖ്യമന്ത്രിയ്ക്കും വൈദ്യുതി മന്ത്രിയ്ക്കും ഇടയിലുള്ള ഭിന്നത തീര്‍ക്കുന്നതിന്റെ ഭാഗമായാണ് വിശദ അന്വേഷണം ഒഴിവാക്കുന്നത്. അന്വേഷണം പ്രഖ്യാപിച്ചതില്‍ മന്ത്രി സണ്ണി ജോസഫിന് അതൃപ്തി ഉണ്ടായിരുന്നു. മുഖ്യമന്ത്രിക്ക് ഇത്തരമൊരു ഫയല്‍ അയച്ച സാഹചര്യമെന്താണെന്ന് കൃത്യമായി അന്വേഷിക്കുമെന്നാണ് വിവരം.






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button