San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍

ഇടുക്കി ജില്ലയിൽ നിർമ്മാണ നിരോധനം ഉൾപ്പെടെയുള്ള വിവിധ ജനകീയ പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കണമെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ആവശ്യപ്പെട്ടു.



ഒക്ടോബർ 16-ന് സിപിഐഎം ഇടുക്കി ജില്ലയിൽ ആഹ്വാനം ചെയ്തിരിക്കുന്ന ഹർത്താലിന് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പരിപൂർണ്ണ പിന്തുണ പ്രഖ്യാപിച്ചതായി നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

യുഡിഎഫ് അധികാരത്തിൽ വന്നാൽ ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾ മൂന്ന് മാസത്തിനുള്ളിൽ പരിഹരിക്കുമെന്ന് വാഗ്ദാനം നൽകി ജനങ്ങളുടെ വോട്ട് നേടി അധികാരത്തിലെത്തിയിട്ട് ആറു മാസം പിന്നിട്ടിട്ടും പ്രശ്നങ്ങൾക്ക് യാതൊരു പരിഹാരവും ഉണ്ടാകാത്തത് ജില്ലയിലെ ജനങ്ങളോടുള്ള കടുത്ത അവഗണനയാണ്. കൂടാതെ, ഇടുക്കി ജില്ലാ കളക്ടറുടെ പുതിയ ഉത്തരവുപ്രകാരം ഏർപ്പെടുത്തിയ രാത്രികാല യാത്രാനിരോധനം വ്യാപാര-വാണിജ്യ, ടൂറിസം മേഖലകളെ പ്രതിസന്ധിയിലാക്കുകയും ജനങ്ങളിൽ കടുത്ത ആശങ്ക സൃഷ്ടിക്കുകയും ചെയ്യുന്നു.
നിർമ്മാണ നിരോധനവും യാത്രാ നിയന്ത്രണങ്ങളും മൂലം വ്യാപാരികളും കർഷകരും സാധാരണക്കാരും നേരിടുന്ന പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്നും ജനജീവിതത്തെ ബാധിക്കുന്ന നിയന്ത്രണങ്ങൾ പുനഃപരിശോധിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.

യുപിഐ പേയ്മെന്റുകൾക്ക് അധിക സർചാർജ് ഏർപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതിനായി 2026 ഒക്ടോബർ 15-ന് കട്ടപ്പന യൂണിയൻ ബാങ്കിന് മുന്നിൽ ധർണാ സമരം സംഘടിപ്പിക്കും. ഡിജിറ്റൽ പേയ്മെന്റുകൾ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിരിക്കെ, അധിക സാമ്പത്തിക ബാധ്യത വരുത്തുന്ന ഇത്തരം തീരുമാനങ്ങൾ പിൻവലിക്കണമെന്നാണ് സംഘടനയുടെ ആവശ്യം.

വാർത്താസമ്മേളനത്തിൽ സാജൻ കുന്നേൽ, മജീഷ് ജേക്കബ്, PR അയ്യപ്പൻ കുട്ടി, ആൽവിൻ തോമസ്, ഷിനോജ് TS, PV സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!