Idukki വാര്‍ത്തകള്‍
കാസർകോട് കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം സെമിനാറിനിടെ പ്രതിഷേധമുയർത്തി വിദ്യാർത്ഥികൾ

കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയില്‍ വന്ദേമാതരം സെമിനാറിനിടെ വിദ്യാര്‍ത്ഥി പ്രതിഷേധം. അധ്യാപകനായ ശ്രീകുമാര്‍ സെമിനാര്‍ പ്രസന്റേഷന്‍ നടത്തുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ ഹാളിലേക്ക് കടന്നുവരികയും പ്രതിഷേധിക്കുകയുമായിരുന്നു. ആര്‍എസ്എസ് ഗോ ബാക്ക് എന്ന മുദ്രാവാക്യം വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തി. ഇതിന് പുറമേ വിദ്യാര്‍ത്ഥികള്‍ കൂക്കി വിളിക്കുകയും ഷൂ ഉയര്‍ത്തുകയും ചെയ്തു. ഇതോടെ സെമിനാര്‍ പ്രസന്റേഷന്‍ നിര്‍ത്തിവെച്ചു. വിദ്യാര്‍ത്ഥികള്‍ ആസാദി മുദ്രാവാക്യവും മുഴക്കി. ഇതിനിടെ സെമിനാറിന് പിന്തുണയുമായി എബിവിപി രംഗത്തെത്തി. ‘വന്ദാമാതരം’ എന്ന് മുദ്രാവാക്യം മുഴക്കിയായിരുന്നു എബിവിപി പിന്തുണ അറിയിച്ചത്.









































































































































