Idukki വാര്‍ത്തകള്‍
ലോകവയോജ ന ദിനാ ചരണത്തിന്റെ ഭാഗമായി കട്ടപ്പന താലൂക്ക് ആശുപത്രിയിൽ വയോജനങ്ങളെ ആദരിച്ചു.

നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തോമസ് മൈക്കിൾ പൊന്നാടയും പൂച്ചെണ്ടും നൽകി വയോജനങ്ങളെ ആദരിച്ചു. കേരളത്തിൽ വയോജന വകുപ്പ് ഉദ്ഘാടനം ചെയ്യുന്ന ഈ ദിവസം മുതിർന്ന പൗരന്മാരെ ആദരിക്കുന്നതിൽ പ്രേത്യേക പ്രാധാന്യം ഉണ്ടെന്ന് തോമസ് മൈക്കിൾ പറഞ്ഞു. ആശുപത്രി സുപ്രണ്ട് ഡോ. മേഴ്‌സി അധ്യക്ഷത വഹിച്ചു. ഡോക്ടർ അജാസ്, ഡോക്ടർ അരുൺ , ഹെൽത്ത് ഇൻസ്‌പെക്ടർ ദിലീപ്, പി ആർ ഓ ടോണി എന്നിവർ പ്രസംഗിച്ചു.









































































































































