San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്ഫോമിന് ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?





ന്യൂഡല്‍ഹി: വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്ഫോമുകള്‍ക്ക് ഇന്ന് മുതല്‍ ഫീസ് ഈടാക്കും. ഇതുവരെ സൗജന്യമായിരുന്ന ചില സന്ദേശങ്ങള്‍ക്ക് വാണിജ്യ സ്ഥാപനങ്ങളാണ് പണം നല്‍കേണ്ടി വരിക. ഒക്ടോബര്‍ 1 മുതല്‍ ഇന്ത്യയില്‍ യൂട്ടിലിറ്റി മെസേജിനും ഓരോ സര്‍വീസ് മെസേജിനും 11.5 പൈസ നിരക്ക് ഈടാക്കുമെന്നാണ് മെറ്റയുടെ അറിയിപ്പ്. അതായത് വ്യത്യസ്ത വാണിജ്യ സര്‍വീസുകളുമായി ബന്ധപ്പെട്ട ആശയവിനിമയങ്ങള്‍ ഇനി പൂര്‍ണമായും സൗജന്യമായി ലഭിക്കില്ലെന്നതാണ് പ്രധാന മാറ്റം. ഉപഭോക്താക്കള്‍ക്കുള്ള സേവനങ്ങള്‍, ഓര്‍ഡര്‍ അപ്‌ഡേറ്റുകള്‍, ഡെലിവറി വിവരങ്ങള്‍, ബുക്കിങുകള്‍, പേയ്‌മെന്റുമായി ബന്ധപ്പെട്ട ആശയവിനിമയങ്ങള്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് വാട്‌സ്ആപ്പ് ഉപയോഗിക്കുന്ന കമ്പനികളെ ഈ മാറ്റം ബാധിക്കും.

വാണിജ്യ സ്വഭാവത്തിലുള്ള വാട്സാപ്പ് ബിസിനസ് പ്ലാറ്റ്ഫോമുകള്‍ക്ക് പ്രതിമാസം 1000 സൗജന്യ സര്‍വീസ് മെസേജുകള്‍ ലഭിക്കും. ഇതിന് ശേഷം വരുന്ന അധിക സര്‍വീസ് മെസേജുകള്‍ക്കാണ് അധിക നിരക്ക് ഈടാക്കുക. എന്നാല്‍ വാട്സാപ്പ് ബിസിനസ് ആപ്പ് ഉപയോഗിക്കുന്ന ചെറുകിടക്കാര്‍ക്ക് ചാര്‍ജുകള്‍ നല്‍കേണ്ടി വരില്ല. ബിസിനസ് പ്ലാറ്റ്ഫോം വഴി കമ്പനികള്‍ ഉപഭോക്താവിന് 24 മണിക്കൂറിനുള്ളില്‍ അയക്കുന്ന യൂട്ടിലിറ്റി മെസേജുകള്‍ക്കും ഇനി നിരക്ക് ബാധകമാകും. ഉപഭോക്താവ് നടത്തിയ ഒരു ഇടപാടുമായോ ബന്ധപ്പെട്ട പ്രധാനപ്പെട്ട വിവരങ്ങള്‍ നല്‍കുന്നത് ഇതില്‍ ഉള്‍പ്പെടും. ഓണ്‍ലൈന്‍ ഓര്‍ഡര്‍ നമ്പര്‍, ഡെലിവറി നോട്ടിഫിക്കേഷനുകള്‍ എന്നിവ ഉദാഹരണമാണ്.

വാട്സ് ആപ്പ് വലിയ മാറ്റത്തിന് വിധേയമാകാന്‍ പോകുന്നു; പുതിയ രൂപവുമായി ഉടന്‍

ഇതുവരെ എന്തെല്ലാം സേവനങ്ങളാണ് സൗജന്യമായി ലഭിച്ചിരുന്നത്?

നിലവിലെ സംവിധാനപ്രകാരം, ഒരു ഉപഭോക്താവ് ബിസിനസ് വാട്‌സ്ആപ്പ് പ്ലാറ്റ്ഫോമിലൂടെ മെസേജുകള്‍ അയച്ചാല്‍ ഇതിന് ചാര്‍ജ് ഈടാക്കാതെ തന്നെ മറുപടി നല്‍കാമായിരുന്നു. ഓര്‍ഡര്‍ സംബന്ധിച്ച അപ്‌ഡേറ്റുകള്‍, ഡെലിവറി വിവരങ്ങള്‍ തുടങ്ങിയ അറിയിപ്പുകള്‍ ഇതില്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ഈ മെസേജുകളുടെ നിരക്കിലാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്.

ഇന്ത്യയില്‍ പുതിയ നിരക്ക് എത്ര?

ഓരോ മാസത്തെയും സൗജന്യ പരിധി കഴിഞ്ഞാല്‍ പിന്നീട് വരുന്ന Service Messages-നും ബാധകമായ യൂട്ടിലിറ്റി നിരക്ക് അനുസരിച്ച് ചാര്‍ജ് ഈടാക്കും. ആയിരം സര്‍വീസ് യൂട്ടിലിറ്റി മെസേജുകള്‍ക്ക് 115 രൂപയാണ് ഈടാക്കുക. 10,000 മെസേജുകള്‍ക്ക് 1150 രൂപയും ഈടാക്കും. ജിഎസ്ടി തുക കണക്കാതെയുള്ള ചാര്‍ജാണിത്. പ്രത്യക്ഷത്തില്‍ ഒരു മെസേജിന് തുക കുറവാണെന്ന് തോന്നുമെങ്കിലും, പ്രതിമാസം ലക്ഷക്കണക്കിന് ഉപഭോക്തൃ ഇടപെടലുകള്‍ നടത്തുന്ന കമ്പനികളെ സംബന്ധിച്ച് ഇത് അധിക ബാധ്യതയായേക്കാമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

എന്താണ് വാട്സാപ്പ് ബിസിനസ് പ്ലാറ്റ്ഫോം?

വലിയ തോതില്‍ ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തേണ്ട കമ്പനികള്‍ക്കായി രൂപകല്‍പ്പന ചെയ്ത വാട്‌സ്ആപ്പിന്റെ സംവിധാനമാണ് WhatsApp Business Platform. പ്രത്യേക സോഫ്‌റ്റ്വെയറുകളോ ടൂളുകളോ വഴിയാണ് ഈ പ്ലാറ്റ്ഫോം പ്രവര്‍ത്തിക്കുന്നത്. കമ്പനികള്‍ക്ക് അവരുടെ സ്വന്തം സിസ്റ്റങ്ങളുമായോ കസ്റ്റമര്‍ സപ്പോര്‍ട്ട് പ്ലാറ്റ്‌ഫോമുകളുമായോ തേഡ് പാര്‍ട്ടി സര്‍വീസ് നല്‍കുന്നവരുമായോ ഇത് വഴി മെസേജുകള്‍ വഴി അയയ്ക്കാനും സ്വീകരിക്കാനും കഴിയും. സാധാരണയായി ആളുകള്‍ ഉപയോഗിക്കുന്ന വാട്സാപ്പില്‍ നിന്നും ചെറുകിട ബിസിനസുകാര്‍ ഉപയോഗിക്കുന്ന ബിസിനസ് വാട്സാപ്പില്‍ നിന്നും വ്യത്യസ്തമാണ് വാട്സാപ്പ് ബിസിനസ് പ്ലാറ്റ്ഫോം. റീട്ടെയില്‍ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, ട്രാവല്‍ കമ്പനികള്‍, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍, തുടങ്ങി ആയിരക്കണക്കിന് വാട്‌സ്ആപ്പ് കമ്യൂണിക്കേഷനുകള്‍ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളാണ് സാധാരണയായി വാട്സാപ്പ് ബിസിനസ് പ്ലാറ്റ്ഫോം ഉപയോഗിക്കുന്നത്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!