San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

നാഷണൽ കൗൺസിൽ ഓഫ് വൈഎംസി എ ഓഫ് ഇന്ത്യയുടെ, വൈ എംസിഎ ഡയാലിസിസ് സഹായതാ യോജന പുരസ്‌കാരം കട്ടപ്പന വൈഎം സി എയ്ക്ക് ലഭിച്ചു



നാഷണൽ കൗൺസിൽ ഓഫ് വൈഎംസി എ ഓഫ് ഇന്ത്യയുടെ, വൈ എംസിഎ ഡയാലിസിസ് സഹായതാ യോജന പുരസ്‌കാരം കട്ടപ്പന വൈഎം സിഎയ്ക്ക് ലഭിച്ചു. ആലുവയിൽ നടന്ന ദേശീയ പ്രതിനിധി സമ്മേളനത്തിൽ വച്ച് നാഷണൽ കൗൺസിൽ ഓഫ് വൈഎം സി എ പ്രസിഡൻ്റ് ജസ്റ്റിസ് കുര്യൻ ജോസഫ് പുരസ്കാരം സമ്മാനിച്ചു. കട്ടപ്പന വൈഎം സിഎയ്ക്കു വേണ്ടി സംസ്ഥാന പബ്ലിക് റിലേഷൻസ് ബോർഡ് ചെയർമാൻ ജോർജ് ജേക്കബ്, പദ്ധതി കോർഡിനേറ്റർ കെ ജെ ജോസഫ്, നാഷണൽ കമ്മിറ്റി മെമ്പർ യു സി തോമസ്, കട്ടപ്പന വൈഎംസി എ പ്രസിഡൻ്റ് സൽജു ജോസഫ്, കൺവീനർ രജിറ്റ് ജോർജ് എന്നിവർ ഏറ്റുവാങ്ങി. കട്ടപ്പന വൈഎംസിഎയുടേയും നാഷണൽ കൗൺസിൽ ഓഫ് വൈഎംസിഎ യുടേയും സാമ്പത്തിക സഹായത്തോടെയാണ് ഡയാലിസിസ് സഹായതപദ്ധതി നടത്തുന്നത് സെൻ്റ് ജോൺസ് ഹോസ്‌പിറ്റലുമായി സഹകരിച്ച് നടത്തുന്ന ഈ പദ്ധതി ഉദ്ഘാടനം ചെയ്തത് സെൻ്റ് ജോൺസ് ഡയറക്ടർ ബ്രദർ ബൈജു വാലുപറമ്പിലാണ്. ഗ്രാമീണ മേഖലയിലെ ഈ പദ്ധതിയുടെ കാര്യക്ഷമമായ മികച്ച നടത്തിപ്പുകൾ വിലയിരുത്തിയാണ് ഈ പുരസ്‌കാരം ലഭിച്ചത്









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!