എ ഐ എസ് എഫ് കട്ടപ്പന ഡി ഇ ഒ ഓഫീസിലേക്ക് മാർച്ച് നടത്തി

ഓൾ ഇന്ത്യാ സ്റ്റുഡന്റ് ഫെഡറേഷൻ (എ ഐ എസ് എഫ് ) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കട്ടപ്പറയിലുള്ള ജില്ലാ വിദ്ധ്യാഭ്യാസ ഓഫീസിലേക്ക് വിദ്യാത്ഥികൾ മാർച്ചും ധർണയും നടത്തി.
സി പി ഐ കട്ടപ്പന മണ്ഡലം കമ്മിറ്റി ഓഫീസ് പരിസരത്തുനിന്നുംഐ റ്റി ഐ പടിക്കലുള്ള ഓഫീസിലേക്കു നടത്തിയ മാർച്ച് ഓഫീസ് പരിസരത്ത് വച്ച് പോലീസ് തടഞ്ഞു
തുടർന്നു നടന്ന യോഗത്തിൽ എ ഐ എസ് എഫ് ജില്ല പ്രസിഡന്റ് അഡ്വ. ഡെൽവിൻ അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു ,
എ ഐ എസ് എഫ് സംസ്ഥാന ജോയിന്റ സെക്രട്ടറി അസ്ലം ഷാ ഉത്ഘാടനം ചെയ്തു.
കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ കാവി വത്കരിക്കുവാൻ കൊണ്ടു പിടിച്ച ശ്രമങ്ങളാണ് കേന്ദ്രബിജെപി സർക്കാർ നടത്തുന്നതെന്നും പിഎം ശ്രീ പദ്ധതിയിലൂടെ ഇവ നടപ്പിലാക്കുവാൻ കേന്ദ്ര സർക്കാർ ശ്രമിക്കുമ്പോൾ കേരളത്തിലെ യു ഡി എഫ് സർക്കാർ ഇതിന് എല്ലാ പിന്തുണയും നൽകുക വഴി സംഘപരിവാർ ശക്തികൾക്ക് കീഴ്പെട്ടിരിക്കുകയാണെന്നും സമരം ഉത്ഘാടനം ചെയ്തു കൊണ്ട് അസ്ലം ഷാ പറഞ്ഞു.
എ ഐവൈഎഫ് സംസ്ഥാ എക്സിക്യൂട്ടീവ് അംഗം അഡ്വ.കെ ജെ ജോയിസ് ,എ ഐവൈഎഫ് ജില്ലാ സെക്രട്ടറി ആനന്ദ് വിളയിൽ
ജില്ല സെക്രട്ടറി
അഡ്വ. സുനിൽകുമാർ സുരേഷ്
എന്നിവർ പ്രസംഗിച്ചു.
പ്രശ്നപരിഹാരമുണ്ടായില്ലങ്കിൽ ശക്തമായ സമയം തുടരുമെന്നും നേതാക്കൾ പറഞ്ഞു
പി നിർദീഷ് ,ജി സ്നേഹ, മോക്ഷ സത്യനാഥ്, രാഹുൽ രാജൻ എന്നിവർപ്രകടനത്തിനും ധർണക്കും നേതൃത്വംനൽകി







































































































































